KeralaNews

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ ആക്രമണം

നാസിക് : ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്. വ്യക്തമായ കണക്കുകൂട്ടലോടെയാണ് ആക്രമണം നടന്നതെന്നും തന്റെ ജീവന് ആപത്തുണ്ടെന്നും അവര്‍ വ്യക്തമാക്കി. നാസിക്കിലെ കപാലീശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് തൃപ്തി ദേശായിക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. കഴിഞ്ഞ ആഴ്ച ഇതേ ക്ഷേത്രം സന്ദര്‍ശിക്കാനായി എത്തിയ ഇവരെ സമീപവാസികളും പൂജാരിമാരും ട്രസ്റ്റികളും ചേര്‍ന്ന് തടയുകയും മടക്കി അയക്കുകയും ചെയ്തിരുന്നു. നാസിക്കില്‍ തന്നെയുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോൾ തൃപ്തി ദേശായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button