Kerala

ഔദ്യോഗിക സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയോടൊപ്പം ജോണ്‍ ബ്രിട്ടാസ് അനുഗമിച്ചത് നിയമക്കുരുക്കിലേക്കോ?

ന്യൂഡല്‍ഹി ● കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഡല്‍ഹി സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് അനുഗമിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി, ധനമന്ത്രി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്‌ട്രപതി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലെല്ലാം ജോണ്‍ ബ്രിട്ടാസും ഒപ്പമുണ്ടായിരുന്നു.

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറപ്പെടുമ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയെ മാറ്റിനിര്‍ത്തിയാണ് ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതെന്നും ചീഫ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമടക്കമുള്ളവര്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ പിന്തുടരുകയായിരുന്നുവെന്നും പറയപ്പെടുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയപ്പോഴും പിണറായിയുടെ കൂടെ ബ്രിട്ടാസുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങളിലൊന്നുമില്ലാത്ത ബ്രിട്ടാസിന്റെ ഡല്‍ഹിയിലെ സാന്നിധ്യം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്.

വിവാദമായിട്ടും ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ജോണ്‍ ബ്രിട്ടാസ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഉന്നതല സന്ദര്‍ശനങ്ങളില്‍ പങ്കെടുത്തത് എന്തിനാണെന്ന് വിശദീകരണം മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല. ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ചയില്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരല്ലാതെ മറ്റാരും പങ്കെടുക്കാന്‍ പാടില്ല. കൂടിക്കാഴ്ച നടത്തുന്നവര്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ ഭാഷയുടെ പ്രശ്‌നമുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ദ്വിഭാഷികളെ ഉപയോഗിക്കാം. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഗുരുതരമായ വീഴ്ച്ചയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംഭവം ഘടക കക്ഷികള്‍ക്കുള്ളിലും പ്രതിഷേധത്തിനിടയാക്കിയട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക സന്ദര്‍ശനനങ്ങളിലെ ഇത്തരത്തിലെ ഇടപെടല്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button