NewsIndiaInternational

കള്ളപ്പണം വെളിപ്പെടുത്തൂ സുഖമായ് ഉറങ്ങൂ; അരുണ്‍ ജയ്റ്റ്ലി

ടോക്കിയോ: കള്ളപ്പണം വെളിപ്പെടുത്തൂ, സുഖമായി ഉറങ്ങൂ എന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കള്ളപ്പണ വിവരം വെളിപ്പെടുത്താനുള്ള സംവിധാനം ഉപയോഗപ്പെടുത്തുകയാണ് നല്ലതെന്നും വെറുതെ നടപടികള്‍ വിളിച്ചു വരുത്തേണ്ടന്നുമുള്ള വ്യക്തമായ സന്ദേശമാണ് ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ജയ്റ്റ്ലി നല്‍കിയത്. ആറ് ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലെത്തിയതാണ് അരുണ്‍ ജയ്റ്റ്ലി.കള്ളപ്പണ വിവരം വെളിപ്പെടുത്താന്‍ തയ്യാറല്ലാത്തവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജയ്റ്റ്ലി മുന്നറിയിപ്പ് നല്‍കി. പനാമ പേപ്പേഴ്സിലടക്കം പേരുകള്‍ ഉള്ളവര്‍ നിക്ഷേപ വിവരം വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഉറക്കമില്ലാത്ത രാത്രികളാവും അവരെ കാത്തിരിക്കുന്നതെന്ന് ജയ്റ്റ്ലി പറഞ്ഞു. ബുധനാഴ്ച മുതല്‍ ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കാവുന്നതാണ്. സെപ്റ്റംബര്‍ 30 വരെയാണ് സമയം. നികുതിയും പിഴയും അടക്കം വരുമാനത്തിന്റെ 45 ശതമാനം അടച്ചാണ് നിക്ഷേപവിവരം വെളിപ്പെടുത്തേണ്ടത്. നികുതിയും പിഴയും അടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. നവംബര്‍ 30 വരെയാണ് ഇതിനുള്ള സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button