Editorial

മോദി ഗവണ്‍മെന്‍റിന്‍റെ രണ്ട് വര്‍ഷം: ചെറുകിട സംരഭകര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചമേകിയ 10 നടപടികള്‍

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ ഗവണ്മെന്‍റ് അധികാരത്തില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണല്ലോ. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും നല്ല രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാനും മറ്റിടങ്ങളില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാനും മോദി ഗവണ്മെന്‍റിനു കഴിഞ്ഞു എന്നു തന്നെയാണ് ദ്വിവര്‍ഷ പൂര്‍ത്തീകരണ വേളയില്‍ രാജ്യമെങ്ങും നടന്ന സ്ഥിതിവിവര കണക്കെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ശ്രേദ്ധേയമായ നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞത് രാജ്യത്തെ ചെറുകിട സംരഭകര്‍ക്കാണ്. കച്ചവടം എന്ത് എന്നും, എങ്ങിനെ അത് നടത്തണമെന്നും വ്യക്തമായി അറിയാവുന്ന മോദിയിലെ ഗുജറാത്തി സ്വത്വത്തിന്‍റെ നേട്ടം കൂടിയാണ് അത്. ചെറുകിട സംരഭകര്‍ക്ക് ഏറ്റവുമധികം പ്രയോജനപ്രദമായ മോദി ഗവണ്മെന്‍റിന്‍റെ 10 പദ്ധതികളെപ്പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

1. സുകന്യ സമൃദ്ധി യോജന: 2014-ല്‍ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി 10-വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഇന്ന്‍ ലഭ്യമായവയില്‍ വച്ചേറ്റവും നല്ല യാഥാസ്ഥിതിക കടനിക്ഷേപ പദ്ധതിയാണ്. എല്ലാവിധ ചെറുകിട നിക്ഷേപ പരിപാടികളിലും വച്ച് ഏറ്റവുമധികം പലിശ – 8.6 ശതമാനം – തരുന്ന പദ്ധതിയാണിത്. സെക്ഷന്‍ 80C അനുസരിച്ചുള്ള നികുതി കിഴിവും ഈ പദ്ധതി പ്രദാനം ചെയ്യുന്നു. 15-വര്‍ഷം എന്ന നീണ്ട കാലയളവിലേക്കുള്ള നിക്ഷേപ പദ്ധതിയായതിനാല്‍ നിക്ഷേപകരില്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാന്‍ കഴിവുള്ള ഒന്നു കൂടിയാണ് സുകന്യ സമൃദ്ധി യോജന.

2. ദേശീയ പെന്‍ഷന്‍ സ്കീം: ദീര്‍ഘകാല ഉദ്യോഗവിരാമ സേവിംഗ്സ് പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്‍റ് ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് അധികമായി 50,000 രൂപയുടെ കിഴിവ് കൊണ്ടുവന്നു.

3. എന്‍പിഎസ് പിന്‍വലിക്കല്‍ നവീകരണങ്ങള്‍: ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ നിക്ഷേപത്തില്‍ 40 % മച്യൂരിറ്റി ലെവലിനു പിന്‍വലിക്കുന്നതിന് നികുതിയിളവ്‌ ഈ പ്രാവശ്യത്തെ ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രധാന നിക്ഷേപത്തിന്‍റെ 40 % ഏതെങ്കിലും വാര്‍ഷിക പദ്ധതിയില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുമുണ്ട്. മച്യൂരിറ്റിയിലെത്തിയ നിക്ഷേപത്തുകയ്ക്ക് മൊത്തത്തില്‍ നികുതിയിളവ് ലഭിക്കാന്‍ തുകയുടെ 60 % ഏതെങ്കിലും വാര്‍ഷിക പദ്ധതിയില്‍ നിക്ഷേപിച്ച് 40 % പിന്‍വലിച്ചാല്‍ മതിയാകും.

4. റിയല്‍ എസ്റ്റേറ്റ് പരിഷ്കരണങ്ങള്‍: റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് പ്രാബല്യത്തില്‍ വരുന്നതോടെ ആ മേഖലയിലെ സുതാര്യതയും നിയന്ത്രണവും വര്‍ദ്ധിക്കും. വീടുകള്‍ വാങ്ങുന്നവരെ ഡെവലപ്പേഴ്സിന്‍റെ ചതിക്കുഴികളില്‍ നിന്നും രക്ഷിക്കുന്നതിന് അധികാരമുള്ള ഒരു ഉണതാധികാര സമിതി ഇ ആക്ടിനോടനുബന്ധിച്ച് കൊണ്ടുവരും.

5. വീടുകള്‍ വാങ്ങുന്നവര്‍ക്കായി കൂടുതല്‍ നികുതിയിളവുകള്‍: സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള പാര്‍പ്പിട പദ്ധതികള്‍ക്ക് ഗവണ്‍മെന്‍റ് കൂടുതല്‍ നികുതി ഉത്തേജനങ്ങള്‍ പ്രഖ്യാപിച്ചു. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാസ്തുവിന്‍റെ വില 50-ലക്ഷത്തില്‍ താഴെയോ, ഭവന വായ്പ 35-ലക്ഷത്തില്‍ താഴെയോ ആണെങ്കില്‍ ഭവന വായ്പ്പകള്‍ക്ക് 50,000-രൂപയുടെ കിഴിവും അനുവദിച്ചു. ഭവന വായ്പ്പയുടെ ഗഡുക്കള്‍ ലഭ്യമാക്കാന്‍ നിര്‍മ്മാണ പൂര്‍ത്തീകരണ ഡെഡ് ലൈനുകളിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നേരത്തേ 3 വര്‍ഷം ആയിരുന്ന ഡെഡ് ലൈന്‍ ഇപ്പോള്‍ 5 വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. സാധാരണക്കാരായ ഭവന വായ്പ്പക്കാര്‍ക്ക് ഏറേ ആശ്വാസദായകമായി ഈ നടപടി.

6. നികുതി കിഴിവിനുള്ള പരിധി ഉയര്‍ത്തിയ നടപടി: വ്യക്തിഗത നിക്ഷേപങ്ങള്‍ക്കുള്ള കിഴിവിന്‍റെ പരിധി സെക്ഷന്‍ 80C-യുടെ പരിധിയില്‍പ്പെടുത്തി മുന്‍പത്തെ 1-ലക്ഷം രൂപയില്‍ നിന്ന് 1.5-ലക്ഷം രൂപയാക്കി ഉയര്‍ത്തി. പിപിഎഫ്-ന് കീഴിലുള്ള നിക്ഷേപത്തിന്‍റെ പരിധിയും 1.5-ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.

7. സ്വര്‍ണ്ണ നിക്ഷേപ പദ്ധതികള്‍: 2015-ല്‍ ആരംഭിച്ച സോവെറിന്‍ ഗോള്‍ഡ്‌ ബോണ്ട്‌ പദ്ധതിയും, ഗോള്‍ഡ്‌ മോണറ്റൈസേഷന്‍ സ്കീം (ജിഎംഎസ്) സ്വര്‍ണ്ണ നിക്ഷേപത്തിനെ പ്രോത്സാഹിപ്പിക്കുന്നു. യഥാക്രമം 2.75 %, 2.5 % എന്ന നിരക്കില്‍ വാര്‍ഷിക പലിശ നിക്ഷേപകര്‍ക്ക് ഈ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. സ്വര്‍ണ്ണവിലയനുസരിച്ച് മാറ്റം വരുന്ന രീതിയിലാണ് ഈ നിരക്കുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്.

8. ചെറിയ സേവിംഗ്സ് പദ്ധതികളിലെ റേറ്റ് പുതുക്കല്‍: പി.പി.എഫ്, ഇ.പി.എഫ്, എന്‍.എസ്.സി, മറ്റു പോസ്റ്റ്‌ ഓഫീസ് സേവിംഗ്സ് പദ്ധതികള്‍ തുടങ്ങിയ ചെറുകിട സേവിംഗ്സ് പദ്ധതികളുടെ പലിശ നിരക്കുകള്‍ ത്രൈമാസ ഇടവേളകളില്‍ ഗവണ്‍മെന്‍റ് പുതുക്കി നിശ്ചയിക്കും.

9. പെന്‍ഷന്‍ പദ്ധതികള്‍: അടല്‍ പെന്‍ഷന്‍ യോജന, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന, പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ പൗരന്മാരുടെ ജീവിതത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തി.

10. എല്‍പിജി സബ്സിഡി: എല്‍പിജി സബ്സിഡിയുമായി ബന്ധപ്പെടുത്തി ആധാര്‍ ബാങ്ക്-അക്കൗണ്ടുകളുടെ ലയനം, ഡയറക്ട് ബെനഫിറ്റ്‌ സ്കീമൈല്‍ തുകയുടെ കൈമാറ്റം എന്നിവ സാധ്യമാക്കി. വാര്‍ഷിക വരുമാനം 10-ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമായി സബ്സിഡികള്‍ നിജപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button