KeralaNews

കേരള നിയമസഭയ്ക്ക് പുതിയ സ്പീക്കര്‍

പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഭരണപക്ഷവും, രമേശ്‌ ചെന്നിത്തല നേതൃത്വം നല്‍കുന്ന പ്രതിപക്ഷവും, ഒരു ബിജെപി അംഗവും, പി.സി.ജോര്‍ജ്ജ് എന്ന ഒറ്റയാനും അടങ്ങിയ പതിനാലാം കേരള നിയമസഭയുടെ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ തിരഞ്ഞെടുത്തു. പൊന്നാനിയില്‍ നിന്നുള്ള സിപിഎം സാമാജികനാണ് ശ്രീരാമകൃഷ്ണന്‍. കേരള നിയമസഭയുടെ 22-ആം സ്പീക്കറാണ് ശ്രീരാമകൃഷ്ണന്‍.

photo

ശ്രീരാമകൃഷ്ണന് 92 വോട്ടുകളും കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയായ വി.പി.സജീന്ദ്രന് 46-വോട്ടും ആണ് ലഭിച്ചത്. ഏക ബിജെപി അംഗം ഒ.രാജഗോപാലും വോട്ടു രേഖപ്പെടുത്തി. പി.സി.ജോര്‍ജ്ജ് വോട്ടു ചെയ്യാതെ ബാലറ്റ് പേപ്പര്‍ വെറുതെ മടക്കി പെട്ടിയിലിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button