Life StyleFood & Cookery

പാചക ഗ്യാസ് ലാഭിക്കുവാന്‍ ചില പൊടിക്കെകള്‍

എല്ലാ വീട്ടമ്മമാരുടെയും പ്രധാന പരാതിയാണ് ഗ്യാസ് പെട്ടെന്ന് തീര്‍ന്നു പോകുന്നുവെന്നത്. പാചകം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുകയാണെങ്കില്‍ ഈ പരാതി പരിഹരിക്കാവുന്നതാണ്. ഗ്യാസ് ലാഭിക്കാനുള്ള ഇത്തരം ചില പൊടിക്കൈകള്‍ നോക്കാം…

. ആഹാര സാധനങ്ങള്‍ എല്ലാം പാകപ്പെടുത്തുവാന്‍ തയ്യാറാക്കി വച്ചതിനുശേഷം ബര്‍ണര്‍ കത്തിയ്ക്കുക.

. തിള വന്നു കഴിഞ്ഞാല്‍ തീനാളം കുറയ്ക്കുക. ജ്വാല കുറഞ്ഞാലും വിഭവങ്ങള്‍ വെന്തു കൊള്ളും.

. കഴിയുന്നതും പാചകത്തിന് കുക്കര്‍ ഉപയോഗിക്കുക.

. ആഴം കുറഞ്ഞ വിസ്താരമേറിയ പാത്രങ്ങള്‍ പാചകത്തിന് ഉപയോഗിക്കുക.

. പാചകം ചെയ്യുമ്പോള്‍ പാത്രത്തിന് മൂടി ഉപയോഗിക്കുക.

. ഗ്രീന്‍പീസ്, കടല, പരിപ്പ് എന്നി പാചകത്തിന് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുന്‍പ് വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ ചെയ്താല്‍ ഇവ പെട്ടെന്ന് വെന്തു കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button