KeralaNews

സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും : ജില്ലാകളക്ടര്‍മാര്‍ക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് 24 സെന്റീമീറ്റര്‍ വരെ മഴപെയ്യാനാണ് സാധ്യത. വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട രീതിയില്‍ പലയിടത്തും കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം മലയോര മേഖലയില്‍ വേണ്ടിവന്നാല്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഴയേത്തുടര്‍ന്ന് മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് യൂണിറ്റിനെ സംസ്ഥാനത്ത് വിന്യസിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പ്രക്ഷേപണ ടവര്‍ നിലംപൊത്തിയിരുന്നു. ഇതേതുടര്‍ന്ന് ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം നിലയത്തിന്റെ പ്രക്ഷേപണം മുടങ്ങിയിരുന്നു. അസാധാരണമായ ചുഴലിക്കാറ്റാണ് വെള്ളിയാഴ്ച വൈകീട്ടുണ്ടായത്. പ്രകൃതി ക്ഷോഭത്തെ നേരിടാനുള്ള കരുത്തോടെയാണ് ഇത് നിര്‍മിച്ചതെങ്കിലും കനത്ത കാറ്റിനെ അതിജീവിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button