NewsInternational

ആണവക്ലബ്ബ് അംഗത്വം: തന്ത്രപരമായ നീക്കവുമായി ഇന്ത്യ

ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സ്യൂളില്‍ ജൂണ്‍ 24-ന് നടക്കാനിരിക്കുന്ന ആണവദാതാക്കളുടെ സുപ്രധാന പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി, ക്ലബ്ബില്‍ അംഗത്വം ലഭിക്കുന്നതിന് ചൈനയുടെ പിന്തുണ ലഭിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ ശക്തമാക്കി.

ചൈനയുമായി ഈ വിഷയം നേരിട്ട് സംസാരിച്ച് ഒരു തീരുമാനമുണ്ടാക്കുന്നതിനായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ ബെയ്ജിംഗിലേക്ക് രഹസ്യസ്വഭാവമുള്ള ഒരു സന്ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ജയശങ്കര്‍ ചൈനീസ്‌ വിദേശകാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച്ച നടത്തി. ഉസ്ബക്കിസ്ഥാനിലെ താഷ്ക്കന്‍റില്‍ വച്ച് ഷാങ്ങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ ഭാഗമായി വരുന്ന ജൂണ്‍ 23-ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ്‌ പ്രസിഡന്‍റ് സീ ജിന്‍പിംഗും കണ്ടുമുട്ടുന്നതിന് ദിവസങ്ങള്‍ മുമ്പ് മാത്രമാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി തന്ത്രപ്രധാനമായ ഈ സന്ദര്‍ശനം നടത്തിയത്.

ആണവ നിര്‍വ്യാപന കരാറിലെ നിബന്ധനകളോടൊപ്പം, ആണവദാതാക്കളുടെ ക്ലബ്ബിന്‍റെ ചട്ടങ്ങളും പാലിക്കുന്നവര്‍ ക്ലബ്ബില്‍ അംഗങ്ങളാകുന്നതിന് ഇന്ത്യ ഒരിക്കലും ഒരു തടസമാകില്ല എന്ന സന്ദേശമാണ് ഇന്ത്യ ചൈനയ്ക്ക് കൈമാറിയതെന്നാണ് വിശ്വസനീയകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഇക്കഴിഞ്ഞ ആഴ്ചകളില്‍ ഇത് രണ്ടാമത്തെ തവണയാണ് ആണവക്ലബ്ബ് അംഗത്വം സംബന്ധിച്ച് എസ്.ജയശങ്കര്‍ ചൈനീസ്‌ വിദേശകാര്യ മന്ത്രിയെ കാണുന്നത്. പ്രസിഡന്‍റ് പ്രണബ് മുഖര്‍ജി കഴിഞ്ഞയാഴ്ച ചൈന സന്ദര്‍ശിച്ച അവസരത്തിലും ജയശങ്കര്‍ വാംഗ് യിയെ കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button