NewsIndiaBusiness

ഫ്‌ളിപ്കാര്‍ട്ടിലെ ഉല്‍പന്നങ്ങള്‍ക്ക് അപ്രതീക്ഷിതമായ വിലവര്‍ധനവ്

പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിലൂടെയുള്ള ഉത്പന്നം വാങ്ങുന്നവര്‍ക്ക് 20 ശതമാനം അധികം വില നല്‍കേണ്ടി വരും. ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഉല്‍പ്പന്നങ്ങളുടെ വില 20 ശതമാനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഈടാക്കുന്ന കമ്മീഷന്‍ 10-40 ശതമാനമാക്കിയ ഫ്‌ളിപ്കാര്‍ട്ട് തീരുമാനത്തിന് എതിരെ 1574 ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ധര്‍ണയിലാണ്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ തെരഞ്ഞാല്‍ ഔട്ട് ഓഫ് സ്റ്റോക്ക് എന്നായിരിക്കും മറുപടി ലഭിക്കുക. 75,000ത്തോളം ഓണ്‍ലൈന്‍ വില്‍പ്പനക്കാരാണ് ഫ്‌ളിപ്കാര്‍ട്ടിലുള്ളത്.

നയം മാറ്റിയില്ലെങ്കില്‍ മറ്റു ഇ-കൊമേഴ്‌സ് സൈറ്റുകളിലേക്ക് ചേക്കേറുകയോ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയോ മാത്രമേ തങ്ങളുടെ മുന്നിലുള്ള പോംവഴിയെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. ജൂലൈ മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button