Technology

മാറ്റങ്ങളുമായി മെസ്സഞ്ചർ എത്തുന്നു

പുതിയ മാറ്റങ്ങളുമായി മെസ്സഞ്ചർ എത്തുന്നു. എഫ്ബി സുഹൃത്തുക്കളുടെ പിറന്നാൾ ദിനം ഓർമിപ്പിക്കുന്ന ഫീച്ചറും, പുതിയ ഹോം, ഫേവറേറ്റ് എന്നിങ്ങനെയാണ് പുതിയ പതിപ്പിലെ പ്രത്യേകതകള്‍. ഉപയോക്താക്കളുടെ താത്പര്യങ്ങൾ മനസ്സിലാക്കിയുള്ള അപ്ഡേഷനുകളാണ് ഇവയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആപ്പ് തുറക്കുമ്പോൾ തന്നെ ഏറ്റവും പുതിയ കുറച്ച് മെസേജുകൾ സ്ക്രീനിന്റെ മുകളിൽ ലിസ്റ്റ് ചെയ്യും. സ്ഥിരമായ ചാറ്റ് ചെയ്യുന്ന സുഹൃത്തുക്കളുടെ ഐഡികൾ ഫേവറൈറ്റ് വിഭാഗത്തിൽ കാണാൻ കഴിയും. ചാറ്റ് വിന്‍ഡോ കൂടാതെ ഒരു ഹോം ടാബ് ഉണ്ടാകും. ഈ ഹോം ടാബിലാണ് സുഹൃത്തുക്കളുടെ ജന്മദിനം സംബന്ധിച്ച നോട്ടിഫിക്കേഷനും, ഫേവറിറ്റ് സെക്ഷനുമൊക്കെ ഈ ഹോം ടാബിലാകും ഉണ്ടാകുക.

അതിനൊപ്പം ഓൺലൈനിലുള്ള സുഹൃത്തുക്കളെ കാണാനാവുന്ന ആക്ടീവ് നൗ എന്ന പുതിയ സെക്ഷനും കാണാം. ഏറ്റവും മികച്ച മറ്റൊരു ഫീച്ചർ ആൻഡ്രോയ്ഡ് ഉപയോക്താകൾക്കു മെസഞ്ചറിനെ എസ്.എം.എസ് ആപ്ലിക്കേഷനായും ഉപയോഗിക്കാം എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button