Gulf

ദുബായില്‍ തീപ്പിടുത്തം

ദുബായ് ● ദുബായില്‍ കെട്ടിടനിര്‍മ്മാണ സൈറ്റില്‍ തീപ്പിടുത്തം. ഷെയ്ഖ് സയീദ്‌ റോഡരുകിലെ നിര്‍മ്മാണ സൈറ്റിലാണ് തീപ്പിടുത്തമുണ്ടായാത്. സൈറ്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും തൊഴിലാളികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

രാവിലെ 11.33 ഓടെയാണ് തീപ്പിടുത്തമുണ്ടയതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ അല്‍ ബാര്‍ഷ ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ എന്‍ജിനുകള്‍ പാഞ്ഞെത്തി. 12.14 ഓടെ തീ പൂര്‍ണമായും കെടുത്തി. സംഭവത്തെത്തുടര്‍ന്ന് ഷെയ്ഖ് സയീദ്‌ റോഡില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായി. 12.45 ഓടെയാണ് റോഡിലെ വാഹന ഗതാഗതം സാധാരണഗതിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button