InternationalSports

മെസ്സി വിരമിക്കുന്നു

ന്യൂജെഴ്സി: അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിയോട് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന് തൊട്ടു പിറകെയാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെസ്സി, തനിക്ക് അന്താരാഷ്ട്ര ഫുട്ബോള്‍ മതിയായതെന്ന് പറഞ്ഞത്. കൂടാതെ സെർജിയോ അഗ്യൂറോയും ഹവിയർ  മഷരാനോയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫൈനലുള്‍പ്പെടെ അഞ്ചു മല്‍സരങ്ങള്‍ കളിച്ച മെസ്സി അഞ്ചു ഗോളുകള്‍ നേടിയും നാലു ഗോളുകള്‍ക്ക് വഴിയൊരുക്കിയും ടീമിന് കരുത്തേകി. ഒടുവില്‍, കൈമെയ് മറന്ന് പൊരുതിയ ചിലെ താരങ്ങളുടെ പരുക്കന്‍ അടവുകള്‍ക്ക് മുന്നില്‍ പതറിയോതോടെ ഫൈനലില്‍ തിളങ്ങാനായില്ല. ഇതിന് പിന്നാലെയാണ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button