NewsIndia

പതിനാറുകാരിയുടെ ലൈംഗിക പീഡനത്തില്‍ പത്തുവയസ്സുകാരന് ഗുരുതര പരിക്ക്

കാന്‍പൂര്‍: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പതിനാറുകാരി പോലീസ് പിടിയില്‍. കാന്‍പൂരിലെ കുല്‍ഹൌളിയിലാണ് സംഭവം. പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുല്‍ഹൌളി ഗ്രാമത്തിലെ പതിനാറുകാരിയെ പെണ്‍കുട്ടി ആണ് അയല്‍വാസിയായ പത്തുവയസ്സുകാരനെ ലൈംഗിക പീഡനത്തിനു നിര്‍ബന്ധിച്ചത്. ലൈംഗികമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആണ് ആണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍ക്കുകയും രക്തം വരാന്‍ തുടങ്ങുകയും ചെയ്തത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കാര്യമായ പരിക്കുകളും ഏറ്റിട്ടുണ്ട്. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ വീട്ടുകാരാണ് കാന്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

അതേസമയം, ഇരയായ ബാലനും പീഡിപ്പിച്ച പെണ്‍കുട്ടിക്കും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ പോലീസ് ഇത് വരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല. പെണ്‍കുട്ടി പോലീസ് നിരീക്ഷണത്തിലാണ്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ ആക്റ്റ് കേസെടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് വിദഗ്ധ അഭിപ്രായങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button