NewsIndia

തടവുശിക്ഷയനുഭവിക്കുന്ന പിതാവിന്റെ ഒപ്പം ജയിലില്‍ താമസിച്ചു പഠിച്ച് പരീക്ഷയെഴുതിയ മകന് ഉന്നതനേട്ടം

ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയിലെ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന പിതാവിന്റെ മകന്‍ ഐ.ഐ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ നല്ല റാങ്കോടെ വിജയിച്ചു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫൂല്‍ ചന്ദിന്റെ മകന്‍ പീയുഷ് ഗോയലാണ് വിജയം നേടിയത്. ദരിദ്രനായ ഫൂല്‍ ചന്ദ് ഗോയലിന്റെ മകന് ഹോസ്റ്റലില്‍ താമസിക്കാനുള്ള പണമില്ലാത്തതു കൊണ്ടു തുറന്ന ജയിലിലെ സെല്ലില്‍ അച്ഛനൊപ്പം കഴിഞ്ഞാണ് പഠിച്ചത്. 454 ാം റാങ്കാണ് പീയുഷ് നേടിയത്. മികച്ച ഐ.ഐ.ടികളിലൊന്നില്‍ പീയൂഷിന് പ്രവേശനം ലഭിക്കും.

ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ഫൂല്‍ ചന്ദ് 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കി വൈകാതെ മോചിതനാകും. ഇതിന് മുന്നോടിയായാണ് തുറന്ന ജയിലിലേക്ക് മാറ്റിയത്. രണ്ടുവര്‍ഷമായി പീയുഷും ജയിലിലാണ് താമസം. ജയില്‍ അത്ര മോശം സ്ഥലമല്ലെന്നും പഠിക്കാന്‍ ഉദ്യോഗസ്ഥരടക്കം എല്ലാവരും സഹായിച്ചുവെന്നും പീയുഷ് പറയുന്നു. തുറന്ന ജയിലില്‍ കഴിയുന്നവര്‍ക്ക് പുറത്ത് ജോലിക്കുപോകാനുള്ള അനുമതിയുണ്ട്. ഫൂല്‍ ചന്ദ് ഒരു കടയിലാണ് ജോലി ചെയ്യുന്നത്. നിസ്സാര വരുമാനമേ ഇതില്‍നിന്നുള്ളൂ. മകനെ ഹോസ്റ്റലില്‍ അയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോച്ചിങ് സെന്ററില്‍ ചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button