CricketIndiaNews

ആരോപണം ഉന്നയിച്ച രവിശാസ്ത്രിക്ക് സൗരവ് ഗാംഗുലിയുടെ കുറിക്കുകൊള്ളുന്ന മറുപടി

കൊല്‍ക്കത്ത: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രവിശാസ്ത്രിക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ശാസ്ത്രിക്ക് പരിശീലക സ്ഥാനം നഷ്ടപ്പെടുത്തിയത്. താനാണെന്ന പരാമര്‍ശം അത്ഭുതപ്പെടുത്തുന്നതും ദുഃഖകരവുമാണെന്ന് ഗാംഗുലി പറഞ്ഞു.

 

ശാസ്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. താന്‍ മൂലമാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനം ലഭിക്കാത്തതെന്ന് രവി ശാസ്ത്രി കരുതുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. താന്‍ പ്രതീക്ഷിക്കാത്ത വ്യക്തിപരമായ അധിക്ഷേപമാണ് അദ്ദേഹം നടത്തിയത്. അത് തന്നെ വളരെയികം വേദനിപ്പിച്ചുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

 

മുന്‍ നിശ്ചയിച്ച പ്രകാരം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് താന്‍ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖത്തില്‍ നിന്നും വിട്ടു നിന്നതെന്നും ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button