Parayathe VayyaWriters' Corner

“ലവ് ജിഹാദ്” എന്ന യാഥാര്‍ത്ഥ്യത്തിനു നേരേ “മതേതറകള്‍” ഇനിയും പുറംതിരിഞ്ഞു നില്‍ക്കുമോ?

അഞ്ജു പ്രഭീഷ് എഴുതുന്നു

ലവ്ജിഹാദ് എന്നത് കേവലമൊരു സങ്കല്പമാണെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വര്‍ഗ്ഗീയപ്രചാരണമാണെന്നും നാഴികയ്ക്ക് നാല്‍പതുവട്ടം പറഞ്ഞിരുന്ന കേരളത്തിലെ രാഷ്ട്രീയക്കാരും അസഹിഷ്ണുതയുടെ കൂരമ്പേറ്റുപിടഞ്ഞപ്പോള്‍ അവാര്‍ഡുകള്‍ തിരികെ നല്കി സഹിഷ്ണുതയുടെ വക്താക്കളായ സാംസ്കാരികനായകരും കണ്ടില്ലേ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും പതിനാറിലേറെപ്പേര്‍ സ്വര്‍ഗ്ഗരാജ്യം തേടി മോക്ഷപ്രാപ്തിയിലെത്തിയ കാര്യം. കേവലം നാലുവോട്ടിനു വേണ്ടി മാത്രം മതേതരം പ്രസംഗിക്കുകയും പക്ഷേ ബോധമനസ്സില്‍ ശക്തമായ മതത്തിന്റെ വേലിക്കെട്ടുകള്‍ തീര്‍ത്തുകൊണ്ട് അഞ്ചാം മന്ത്രിക്കുവേണ്ടിയും സഭയുടെ പ്രാതിനിധ്യത്തിനുവേണ്ടിയും സംഘടനാശക്തിക്കുവേണ്ടിയും പരസ്യമായി കടിപിടി കൂടുകയും ചെയ്യുന്ന “മതേതറകള്‍” അറിഞ്ഞില്ലേ നിങ്ങള്‍ പരസ്യമായി തള്ളിപ്പറഞ്ഞ “ലവ്ജിഹാദ്” എന്ന തീവ്രവാദക്കുരുക്കില്‍ അകപ്പെട്ടു ദേശദ്രോഹികളായി മാറിയ പെണ്‍കുട്ടികളുടെ കഥ. അതേ, ഭീകരവാദത്തിന്റെ ചിലന്തിവലകള്‍ ഈ കൊച്ചുകേരളത്തിലും വലയൊരുക്കികഴിഞ്ഞു. പ്രണയത്തിന്റെ മധുരിക്കുന്ന കുരുക്കുമായി അന്യമതസ്ഥരായ പെണ്‍കുട്ടികളെ നോട്ടമിട്ടുക്കൊണ്ട് കഴുകന്‍കണ്ണുമായി ഇസ്ലാം മതതീവ്രവാദികള്‍ കേരളത്തിലെ ക്യാമ്പസ്സുകളെ ലക്ഷ്യമിട്ടുകഴിഞ്ഞു.

ലവ്ജിഹാദ് ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞകൊല്ലം മഹാരാജാസ് കോളേജിലെ അനുജയെന്ന പെണ്‍കുട്ടിയുടെ ദാരുണമരണത്തെ എത്ര നിസ്സാരമായി, ഒരു ആത്മഹത്യയാക്കി മാറ്റാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞു. പരസ്യചുംബനത്തിനുള്ള അവകാശത്തിനായി സമരം സംഘടിപ്പിച്ച സമരനായകര്‍, ആര്‍ത്തവരക്തത്തെയും ആനപിണ്ഡത്തെയും സിംബോളിക് ആക്കി സമരം നയിച്ചവര്‍, ശബരിമല വിഷയത്തില്‍ കച്ചക്കെട്ടിയിറങ്ങി സ്ത്രീപ്രവേശനത്തിനായി വാദിച്ച സ്ത്രീപക്ഷവാദികള്‍, ഇവര്‍ക്കൊന്നും ലവ്ജിഹാദിന്റെ കെണിയിലകപ്പെട്ട പെണ്‍കുട്ടികള്‍ ഒരു വിഷയമേയായിരുന്നില്ല. അനുജയെന്ന ഹിന്ദുപെണ്‍കുട്ടി ഒരു ഇസ്ലാമിനെ പ്രണയിച്ചത് തെറ്റൊന്നുമല്ല. യഥാര്‍ത്ഥ പ്രണയത്തിനു മതവും ജാതിയും പണവുമൊന്നും മതില്‍ക്കെട്ടുകള്‍ തീര്‍ക്കാറില്ല. വീട്ടുകാരെയെതിര്‍ത്തുക്കൊണ്ട് അനുജ അവള്‍ സ്നേഹിച്ച മുസ്ലീം യുവാവിനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത് പുരോഗമനാത്മകമായ സ്ത്രീസ്വാതന്ത്ര്യം. അവനു ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞുക്കൊണ്ട് അയാളോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധൈര്യവതി തന്നെ. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ ഇന്നിന്റെ പ്രതിനിധിയായ തന്റേടി പെണ്‍കുട്ടി. പക്ഷേ ഖാലിമെന്ന അവളുടെ കാമുകന് അവളേക്കാള്‍ പ്രണയം അയാളുടെ മതത്തിനോടായിരുന്നു. .അവിടെയായിരുന്നു അവള്‍ക്കു തെറ്റുപറ്റിയത്. അതിനു കൊടുക്കേണ്ടി വന്ന വില അവളുടെ ജീവനും. ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട അനുജയുടെ മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് കീഴില്‍ മുടി ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു. ജനല്‍പ്പടിയില്‍ ഷേവിംഗ് റേസറും കത്രികയും കണ്ടെത്തിയിരുന്നു. അനുജ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ മുടി മുഴുവന്‍ മുറിക്കുകയായിരുന്നുവെന്നാണ് ഖാലിം പോലീസിനോട് പറഞ്ഞത്. ഇതിന് ശേഷം വൈകിട്ട് ആറരയോടെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ അവളെ കണ്ടതെന്നും ഖാലിം പറഞ്ഞിരുന്നു. എന്നാല്‍ തല മൊട്ടയടിക്കാനുണ്ടായ കാരണം മാത്രം ഇയാള്‍ വെളിപ്പെടുത്തിയിരുന്നില്ല. നീണ്ട മുടിയുണ്ടായിരുന്ന അനുജ കോളേജിലെ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി മുടി മുറിച്ചിരുന്നു. പക്ഷേ മരിച്ചപ്പോള്‍ മുടി പറ്റെ മുറിച്ചിരുന്നു. കോളേജില്‍ പഠിക്കുന്ന ഒരു പെണ്കുട്ടി ഭര്‍ത്താവിനെ കൊണ്ട് തല മൊട്ടയടിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇന്നും അജ്ഞാതം. ഇവിടെ അനുജ കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോയെന്നതു ഉത്തരമില്ലാത്ത ചോദ്യം മാത്രമായി അവശേഷിക്കുന്നു. ഇനിയതൊരു ആത്മഹത്യയായിരുന്നുവെങ്കില്‍ തന്നെ സ്വര്‍ഗ്ഗതുല്യമായ ഒരു ദാമ്പത്യം ആയിരുന്നില്ല അവളുടേത്‌ എന്നതാണ് സത്യം.

ഇപ്പോള്‍ കാണാതായ രണ്ടുപെണ്‍കുട്ടികളും മതമാറ്റത്തിനു വിധേയമായി വിവാഹം കഴിച്ചവരാണ്. ആറ്റുകാല്‍ സ്വദേശിനിയായ നിമിഷ ഫാത്തിമയായതും തമ്മനം സ്വദേശിനിയായ മെറിന്‍ മറിയയായതും പ്രണയസാക്ഷാത്ക്കാരത്തിനു വേണ്ടി മാത്രം. ഇവരുടെ ഭര്‍ത്താക്കന്മാരായ പാലക്കാട് സ്വദേശികളായ സഹോദരങ്ങള്‍ ക്രിസ്ത്യന്‍ മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ട് ഇസ്ലാമായവരാണ്. ക്രിസ്ത്യന്‍മതത്തിലും ഏകദൈവവിശ്വാസമാണല്ലോ. അങ്ങനെയുള്ളവര്‍ എന്തിനുവേണ്ടി മറ്റൊരു ഏകദൈവവിശ്വാസമുള്ള മതത്തില്‍ ചേരണം? നമ്മുടെ രാജ്യത്ത് മതസ്വാതന്ത്ര്യം ഏതൊരു പൌരന്റെയും അവകാശമാണ്. അപ്പോള്‍ ഒരാള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു മറ്റൊരു മതത്തില്‍ ചേരുന്നതിനെ ചോദ്യം ചെയ്തുകൂടാ. .പക്ഷേ പ്രണയത്തില്‍ കുരുക്കി ഒരു ലക്ഷ്യത്തിനു വേണ്ടി ഒരാളെ മതപരിവര്‍ത്തനം ചെയ്യിക്കുന്നത് തെറ്റ് തന്നെയാണ്. പ്രണയത്തിന്റെ വലയില്‍ കുരുങ്ങുന്ന പെണ്‍കുട്ടികള്‍ വിവാഹമെന്ന ലക്ഷ്യത്തിനു വേണ്ടിമാത്രം അവര്‍ അതുവരെ വിശ്വസിച്ചിരുന്ന മതത്തെയും വിശ്വാസത്തെയും മാറികടന്നുക്കൊണ്ട് അതുവരെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മറന്നുകൊണ്ട്,മറ്റൊരാളുടെ വിശ്വാസത്തെയും മതത്തെയും സ്വീകരിക്കുന്നു. അങ്ങനെ പ്രണയസാഫല്യം നേടുന്ന പെണ്‍കുട്ടികള്‍ ചെന്നുചേരുന്നത് സ്വര്‍ഗ്ഗതുല്യമായ ദാമ്പത്യജീവിതത്തിലേക്കല്ല . മറിച്ചു ഒരിക്കലും രക്ഷപ്പെടാന്‍ കഴിയാത്ത വലിയൊരു കുരുക്കിലേക്കാണ്. പ്രണയം വിശുദ്ധമാണ്.മനുഷ്യരാശിയോളം പഴക്കമുള്ളതാണ് പ്രണയവും. ഉപാധികളില്ലാതെ ഒരാളെ സ്നേഹിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതാണ് പ്രണയം. അവിടെ മതത്തിന്റെയോ മതഗ്രന്ഥങ്ങളുടെയോ നീതിസാരങ്ങള്‍ വിലങ്ങുതടിയാവില്ല. ഭക്ഷണങ്ങളിലെ വൈരുദ്ധ്യം പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. മാംസാഹാരം കഴിക്കുന്നവനും പച്ചക്കറികള്‍ കഴിക്കുന്നവള്‍ക്കും ഒരുമിച്ചു ഒരേ പാത്രത്തില്‍നിന്നും ഭക്ഷണം കഴിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍,ഒരേ കൂരയില്‍ പാര്‍ക്കാനും കഴിയും.ശരീരം മറയ്ക്കണമെന്നും തല മറയ്ക്കണമെന്നും ഇന്നലെ വരെ നിങ്ങളെ സ്നേഹിച്ചവന്‍ നിങ്ങളെ നിര്‍ബന്ധിക്കുന്നുവെങ്കില്‍ ഓര്‍ക്കുക അവനിലുള്ളത് നിങ്ങളോടുള്ള പ്രണയമല്ല,മറിച്ച് അവന്റെ മതത്തിനോടുള്ള അടങ്ങാത്ത പ്രണയം മാത്രമാണ്. നിങ്ങളെ അവന്റെ മതത്തിലേക്ക് ചേര്‍ക്കുക വഴി അവനു വന്നുചേരുമെന്ന് മൂഡമായി സ്വപ്നം കാണുന്നത് സ്വര്‍ഗ്ഗരാജ്യവും ഹൂറികളെയുമാണ്.

ഇന്ത്യയുടെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് ആദ്യമായി വൈദേശികമതവിശ്വാസങ്ങളെ ആദരിച്ചു ആനയിച്ച ജനവിഭാഗമാണ് നമ്മള്‍ മലയാളികള്‍. റോമില്‍ ക്രിസ്തുമതത്തിനു തുല്യം ചാര്‍ത്തുന്നതിനു മുമ്പേ കേരളത്തിലെത്തിയ സെന്റ്‌ തോമസിനും ക്നാനായി തൊമ്മനും ഭൂമിയുംപണവും നല്‍കി ആദരിച്ചവരാണ് നമ്മുടെ നാട്ടുരാജാക്കന്മാര്‍. അതിനൊപ്പം തന്നെ ആദ്യക്രിസ്ത്യന്‍ പള്ളി പണിയാനുള്ള അനുവാദവും നല്‍കി. വ്യാപാരത്തിനൊപ്പം വിശ്വാസവും കേരളത്തിലെത്തിച്ച അറബ് കച്ചവടക്കാര്‍ക്ക് പരവതാനി വിരിച്ചു സ്വീകരിച്ച കോഴിക്കോട് സാമൂതിരി ആദ്യത്തെ മുസ്ലീം പള്ളി പണിയുന്നതിനുള്ള അനുവാദവും നല്‍കി. ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണിനു പറയാന്‍ ഇങ്ങനെയെത്ര കഥകള്‍ ബാക്കി. അര്‍ത്തുങ്കല്‍ പള്ളിയെയും വാവരുപള്ളിയെയും കടന്നുപോകുന്ന ശബരിമല തീര്‍ത്ഥാടനം മതാതീതമായ വിശ്വമാനവികതയുടെ മകുടോദാഹരണമാണ്.അന്നയും അമ്മുവും ആയിഷയും ഒരുമിച്ചു ഓണവും വിഷുവും പെരുന്നാളും ക്രിസ്തുമസ്സും കൊണ്ടാടുന്ന നമ്മള്‍ ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം .സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ പൊരുതിയ .ശ്രീനാരായണഗുരുവിന്‍റെയും ചട്ടമ്പിസ്വാമികളുടെയും അയ്യന്‍‌കാളിയുടെയും ചാവറയച്ചന്‍റെയും വൈക്കം അബ്ദുള്‍ഖാദര്‍മൌലവിയുടെയും നാട്ടില്‍ നിന്നും ഇനിയൊരാള്‍ പോലും ഭീകരവാദത്തിലേക്ക് കടന്നുകൂടാ. എല്ലാം മതവും പഠിപ്പിക്കുന്നത്‌ മാനവികതയെന്ന ഒരൊറ്റ പാഠം മാത്രം. ഏകദൈവവിശ്വാസത്തിന്റെ പേരില്‍ മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവരെ കൊന്നൊടുക്കാന്‍ പറയുന്ന ദൈവമാണോ യഥാര്‍ത്ഥ ദൈവം. ?? ചില സംഭവങ്ങളിൽ വസ്തുനിഷ്ഠമായ നിലപാട് എടുക്കുന്നവരെ വര്‍ഗ്ഗീയവാദിയെന്നോ സംഘിയെന്നോ ആക്ഷേപിക്കുന്നത് ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്നതിന് തുല്യമാണ്. ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല. വെറും മനുഷ്യന്‍ ആയാല്‍ മതി. ഈ ഭൂമിയിൽ നിഷ്കളങ്കരായി തന്നെയാണ് ഓരോ കുഞ്ഞും ജനിക്കുന്നത് .അതിനു ശേഷം മുതിര്‍ന്നവര്‍ അവരില്‍ മതപരമായി കുത്തിവയ്ക്കുന്ന വിഷമാണ് ഓരോരുത്തരെയും മതതീവ്രവാദികളും ഭീകരവാദികളുമാക്കുന്നത്. നാം വിശ്വസിക്കുന്ന ദൈവമാണ് യഥാര്‍ത്ഥമെന്നും ഇതര മതങ്ങള്‍ “ഹറാ”മെന്നും പഠിപ്പിക്കുന്ന മതപണ്ഡിതന്മാരും മതസ്ഥാപനങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിന്റെ വിത്തുക്കള്‍ പാകുന്നവര്‍. അത്തരക്കാരെ ഒറ്റക്കെട്ടായി തുരത്തിയോടിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button