ദുബായില്‍ ചെന്നാല്‍ കാണാതെ പോകരുതാത്ത 5 സ്ഥലങ്ങള്‍

739

എല്ലാം കൊണ്ടും പൂര്‍ണ്ണതയുള്ള ഒരു ഗ്ലോബല്‍ സിറ്റിയാണ് ദുബായ്. മിഡില്‍ഈസ്റ്റിന്‍റെ ബിസിനസ് ഹബ് എന്ന്‍ ദുബായിയെ വിശേഷിപ്പിക്കാം. സഞ്ചാരപ്രേമികള്‍ക്ക് ഒരു മായാനഗരി കൂടിയാണ് ദുബായ്. ദുബായില്‍ എത്തുന്ന സഞ്ചാരികള്‍ കാണാതെ പോകരുതാത്ത അഞ്ച് സ്ഥലങ്ങളെ പരിചയപ്പെടാം.

Burj-Khalifa-Night-View

ബുര്‍ജ് ഖലീഫ: 828-മീറ്റര്‍ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഒരു അംബരചുംബിയാണ് ബുര്‍ജ് ഖലീഫ. “ദുബായുടെ രത്നം” എന്നാണ് ബുര്‍ജ് ഖലീഫ അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിതികളിലൊന്നാണ് ബുര്‍ജ് ഖലീഫ.

palm-jumeirah

പാം ജുമൈറ: ഈന്തപ്പനയുടെ മാതൃകയില്‍ കൃത്രിമമായി നിര്‍മ്മിച്ച ദ്വീപസമൂഹമാണ് പാം ജുമൈറ. ദുബായ് എമിറേറ്റിന്‍റെ ഭാഗമായ ജുമൈറ തീരപ്രദേശത്ത് ദുബായ് ഗവണ്മെന്‍റ് നിര്‍മ്മിച്ച പ്ലാന്‍ഡ് ഐലന്‍റാണ് പാം ജുമൈറ. ഇത്തരത്തില്‍ മറ്റ് രണ്ട് ആര്‍ച്ചിപെലാഗോകള്‍ കൂടിയുണ്ട്. ഷാരൂഖ് ഖാന്‍ അടക്കമുള്ള സെലിബ്രിറ്റികളും ഇവിടെ വസിക്കുന്നുണ്ട്.

destinations-dubai-museum-hero

ദുബായ് മ്യൂസിയം: 1787-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ മ്യൂസിയം ദുബായില്‍ ഇപ്പോള്‍ നിലവിലുള്ളതില്‍ ഏറ്റവും പഴയ നിര്‍മ്മിതിയാണ്‌. അല്‍ ഫഹിദി തുറമുഖത്തുള്ള ഈ മ്യൂസിയം സന്ദര്‍ശിക്കുന്നവര്‍ക്ക് എമിറേറ്റിന്‍റെ ചരിത്രത്തെപ്പറ്റിയുള്ള അമൂല്യമായ അറിവുകള്‍ ലഭിക്കും.

65329-050-3817BEC6

ജുമൈറ മോസ്ക്ക്: പരമ്പരാഗത ഫാത്തിമിദ് ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ജുമൈറ മോസ്ക്ക് ദുബായ് നഗരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. ആത്മീയനിറവിന്‍റെ ഉന്നതിയും, രൂപകല്‍പ്പനാ വൈദഗ്ദ്ധ്യത്തിന്‍റെ ചാതുരിയും ഇവിടുന്ന്‍ അനുഭവിച്ചറിയാം. മുസ്ലീം മതവിശ്വാസികളല്ലാത്തവര്‍ക്കും ഈ മോസ്ക്കില്‍ പ്രവേശിക്കാം.

desert-safari-duabi-02

ദുബായ് ഡെസേര്‍ട്ട് കണ്‍സര്‍വേഷന്‍ സെന്‍റര്‍: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ദുബായ് ഒരുക്കുന്ന വ്യത്യസ്തമായ അനുഭവമാണ് ദുബായ് ഡെസേര്‍ട്ട് കണ്‍സര്‍വേഷന്‍ സെന്‍റര്‍. അറേബ്യന്‍ മരുഭൂമികളില്‍ കണ്ടുവരുന്ന ജീവജന്തുജാലങ്ങളുടെ കേളീരംഗം കൂടിയാണ് ഇവിടം. ഒട്ടക സഞ്ചാരം, കുതിര സവാരി, സാന്‍ഡ് ബോര്‍ഡിംഗ്, ഡൂണ്‍ ഡ്രൈവുകള്‍ മുതലായവയ്ക്കും ഇവിടെ സൗകര്യങ്ങളുണ്ട്. ബാര്‍ബെക്യൂ ഡിന്നറോട് കൂടിയ ഡെസേര്‍ട്ട് സഫാരി ഈ യാത്രയുടെ ഭാഗമാണ്.