NewsBusiness

മോദി ഗവണ്മെന്‍റിന്‍റെ സാമ്പത്തികനയങ്ങളെ പ്രശംസിച്ച് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സി

ന്യൂഡല്‍ഹി: മോദി ഗവണ്മെന്‍റിന്‍റെ സാമ്പത്തികനയങ്ങള്‍ പോപ്പുലിസത്തെ അടിസ്ഥാനമാക്കിയോ, നികുതി-സാമ്പത്തിക ഉത്തേജനങ്ങളിലൂടെ ചാക്രികവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതോ അല്ലെന്നും മറിച്ച് സമ്പദ് വ്യവസ്ഥയുടെ കേടുപാടുകള്‍ തീര്‍ക്കാനും, സാധ്യമായിടത്തെല്ലാം ഘടനാപരമായ നവീകരണങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്നും അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സി ക്രിസിലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

“കുറയുന്ന വിലനിലവാരത്താല്‍ പ്രോത്സാഹിക്കപ്പെട്ടു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തികനയങ്ങള്‍ വിവേകപൂര്‍ണ്ണതയുള്ളതും മൊത്തത്തിലുള്ള ധനക്കമ്മിയെ നിരീക്ഷണത്തില്‍ നിര്‍ത്തിക്കൊണ്ട് അടിസ്ഥാനസൗകര്യവികസനമേഖലയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട ലക്ഷ്യങ്ങളിലൂന്നി ചിലവുചെയ്യലിന്‍റെ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടു കൊണ്ടുള്ളതുമാണ്,” ക്രിസിലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ നയങ്ങള്‍ പണപ്പെരുപ്പത്തിന്‍റെ തോതിനെ കുറയ്ക്കാനും സ്ഥിരത കൈവരിക്കാനും ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ മൊത്തഅഭ്യന്തര ഉത്പാദനം 2016-17 സാമ്പത്തികവര്‍ഷത്തില്‍ 7.9 ശതമാനമായി ഉയരുമെന്നും ക്രിസില്‍ നിരീക്ഷിക്കുന്നു. 2015-16 സാമ്പത്തികവര്‍ഷത്തില്‍ ഇത് 7.6 ശതമാനമാണ്. മണ്‍സൂണ്‍ സാധാരണരീതിയിലായിരുന്നാലും, ആഗോളതലത്തിലെ സാഹചര്യങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നാലുമാണ് ഇത് സാധ്യമാവുക എന്ന മുന്നറിയിപ്പും ക്രിസില്‍ നല്‍കുന്നുണ്ട്.

വൈദ്യുതി, ബാങ്കിംഗ് മേഖലകളുടെ ഘടനാപരമായ ഉന്നമനത്തിന് എടുത്ത നടപടികളേയും ക്രിസില്‍ പ്രശംസിച്ചു. പക്ഷേ ഇവ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു യത്നമായിക്കാണണമെന്നും ക്രിസില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button