Gulf

സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ പൂട്ടാന്‍ നടപടിയുമായി യു.എ.ഇ

ദുബായ് : സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ പൂട്ടാന്‍ നടപടിയുമായി യു.എ.ഇ. പുതിയ നിയമ പ്രകാരം വ്യാജവിലാസത്തിലോ മറ്റുള്ളവരുടെ മേല്‍വിലാസത്തിലോ സൈബര്‍ ലോകത്ത് കറങ്ങുന്നവരെ കണ്ടെത്താന്‍ വ്യാപകമായ പദ്ധതികള്‍ പോലീസ്, രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

രാജ്യത്തെത്തുന്ന ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തയും ശക്തമായി നിരീക്ഷിക്കും. മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്തി കൊണ്ട് തന്നെ മാധ്യമങ്ങള്‍ പാലിക്കേണ്ട നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും സമിതി നിരീക്ഷിക്കും. കൗണ്‍സില്‍ നല്‍കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അത്തരം മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷയും ഏതാണ്ട് 5 ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹത്തിലധികമുള്ള പിഴയും നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാജ്യത്തിനകത്ത് പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നാഷണല്‍ മീഡിയാ കൗണ്‍സില്‍ ക്യത്യമായി നിരീക്ഷിക്കുന്നുണ്ട്. യു.എ.ഇയ്‌ക്കെതിരെ വരുന്ന വാര്‍ത്തകളെ കുറിച്ച് കൗണ്‍സില്‍ അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button