Gulf

സൗദിയില്‍ മലയാളി യുവതി മരിച്ച നിലയില്‍

റിയാദ് ● സൗദി അറേബ്യയില്‍ റിയാദ് മഅ്ദറില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാന്നാര്‍ പാവൂര്‍ക്കര സ്വദേശി മുര്‍ത്തിട്ട കണ്ണന്‍ പടവില്‍ അംബുജാക്ഷന്റെ ഭാര്യ ​​സ്മിത (34)​യെയാണ് ജോലി ചെയ്യുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെയാണ് സംഭവം. രാത്രി ഗൃഹനാഥന്റെ മാതാവും സ്മിതയും ഒരു മുറിയിലാണ് ഉറങ്ങാന്‍ കിടന്നത്. എല്ലാ ദിവസ​വും​ ​പുലർച്ചെ​ എഴുന്നേറ്റ് എല്ലാവര്‍ക്കും ചായ ഉണ്ടാക്കി കൊടു​ത്തിരുന്നത് സ്മിതയാണ്. എന്നാല്‍ മാതാവ്‌ ഉണര്‍ന്നപോള്‍ സ്മിതയെ കാണാതിരുന്നതിനെത്തുര്‍ന്ന്‍ നടത്തിയ അന്വേഷണത്തിലാണ് ഫ്ളാറ്റിലെ സന്ദര്‍ശക മുറിയില്‍ മരിച്ച നിലയില്‍ ​കണ്ടെത്തിയത്.

തദേഹം ​പൊലീസ്​ ശുമൈസി കിങ് സഊദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ​മൃതദേഹം ​നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ഒഐസിസി ജീവകാരുണ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. മക്കള്‍ : പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ആവണി, പത്താംക്ലാസ് വിദ്യാര്‍ഥിയായ അമ്പാടി

shortlink

Related Articles

Post Your Comments

Related Articles


Back to top button