International

ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനുമേല്‍ കൊലക്കുറ്റം

ന്യൂയോര്‍ക്ക് : ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജനുമേല്‍ കൊലക്കുറ്റം. നിതിന്‍ സിംഗെന്ന ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനെയാണ് ന്യൂജേഴ്‌സി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

ഈ മാസം 19നായിരുന്നു സംഭവം. മുറിയില്‍ ഉറങ്ങുകയായിരുന്നു ഭാര്യ സീമാ സിംഗിനെ വയറ്റിലും മുഖത്തും മാറിലും നിരവധി തവണ കുത്തിയാണ് നിതിന്‍ കൊല നടത്തിയത്. കുടുംബ കലഹത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നില്‍. തുടര്‍ന്ന് സിംഗ് തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പൊലീസ് സലേം കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഹാജരാക്കുകയും 10 ലക്ഷം ഡോളറിന്റെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇവര്‍ക്ക് 16, 6,5 വയസുള്ള മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button