Kerala

വീട് വെക്കാന്‍ ഭൂമി വാങ്ങുന്നവര്‍ക്ക് ആശ്വാസമായി കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി● സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്നതാണ് ലക്‌ഷ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയെന്നും കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.

രജിസ്ട്രേഷന്‍ ചെലവിനാണ് സ്റ്റാമ്പ് തീരുവ സമ്പ്രദായം തുടങ്ങിത്. എന്നാല്‍ ഇപ്പോള്‍ അതൊരു വരുമാനമാര്‍ഗമായിരിക്കുകയാണ്. വീട് വാങ്ങുന്നവര്‍ക്കും വീട് വെക്കാന്‍ ഭൂമി വാങ്ങുന്നവര്‍ക്കും വലിയ ഭാരമാണ് ഇതുണ്ടാക്കുന്നത്. പുതിയ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ബില്ലിലെ ചട്ടങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിനുമേല്‍ സ്റ്റാമ്പ് ഡ്യൂട്ടിയും കൂടി വരുന്നതോടെ ഭാരമേറും. ചില സംസ്ഥാനങ്ങള്‍ 10 ശതമാനം വരെ രജിസ്ട്രേഷന്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്.

സ്റ്റാമ്പ് ഡ്യൂട്ടി കുറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തോട് പല സംസ്ഥാനങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ ഭവന നിര്‍മാണ പദ്ധതിയില്‍ ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നായിഡു വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button