NewsFootballSports

ആരാധകരെ ഞെട്ടിപ്പിക്കുന്ന മെയ്ക്ക്ഓവറുമായി ലയണല്‍ മെസി

ശതാബ്ദി കോപ്പാ അമേരിക്ക ഫൈനലില്‍ ചിലിയോടേറ്റ ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് ശേഷം അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന്‍ വിരമിച്ച അര്‍ജന്‍റീനാ ക്യാപ്റ്റന്‍ ലയണല്‍ മെസി സ്പാനിഷ് ദ്വീപായ ഇബീസയില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു. ഇതിനിടെ മെസിയുടെ ക്ലബ്ബായ ബാഴ്‌സലോണ പുതിയെ സീസ\ണിന് മുന്നോടിയായുള്ള അമേരിക്കന്‍ ടൂറിന്‍റെ ഭാഗമായി ഇംഗ്ലണ്ടില്‍ തങ്ങളുടെ പരിശീലന ക്യാമ്പ് ആരംഭിച്ചു. ഇതറിഞ്ഞ മെസി തന്‍റെ അവധിയാഘോഷം വെട്ടിച്ചുരുക്കി പരിശീലന ക്യാമ്പില്‍ ടീമംഗങ്ങളോടൊപ്പം ചേര്‍ന്നു.

ഇതിനിടെ മെസിയുടെ ഗേള്‍ഫ്രണ്ട് അന്‍റോണെല്ലാ റൊക്കൂസോ ഇന്‍സ്റ്റാഗ്രാമില്‍ മെസിയുടെ പുതിയ മെയ്ക്ക്ഓവര്‍ ലുക്കിന്‍റെ ഫോട്ടോ പോസ്റ്റ്‌ ചെയ്തു. മുടി ബ്ലോണ്ടാക്കി ഡൈ ചെയ്തു കൊണ്ടുള്ള മെസിയുടെ പുതിയ ലുക്ക് ലോകമെമ്പാടുമുള്ള ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. എന്തായാലും ഇപ്പോള്‍ മെസിയുടെ പുതിയ ബ്ലോണ്ട് ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

Capture

shortlink

Related Articles

Post Your Comments

Related Articles


Back to top button