India

മന്‍മോഹന്‍സിംഗ്‌ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിയ്ക്ക്

ന്യൂഡല്‍ഹി ● പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ.മന്‍മോഹന്‍ സിംഗ് വിമാനാപകടത്തില്‍ നിന്ന് തലനാരിയ്ക്ക് രക്ഷപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. 2007 നവംബര്‍ 11 നായിരുന്നു സംഭവം. റഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട മന്‍മോഹന്‍ സിംഗിനേയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യ-വണ്‍ വിമാനം മോസ്കോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ലാന്‍ഡിംഗ് ഗീയര്‍ (ടയറുകള്‍) താഴേക്ക് വരാതിരുന്നതാണ് പ്രശ്നമായത്. മോസ്കോ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് വിവരം അറിയച്ചതിന് ശേഷമാണു ബോയിംഗ് 747 വിമാനത്തിലെ ജീവനക്കാര്‍ക്ക് ഉചിതമായ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതത്രേ! കോക്പിറ്റിലെ മുന്നറിപ്പ് ലൈറ്റുകളും സൂചന നല്‍കിയിരുന്നു.

ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ നല്‍കുന്ന വിവരമനുസരിച്ച് തകരാര്‍ പരിഹരിക്കുന്നത് വരെ എയര്‍ ഇന്ത്യയുടെ ഈ വി.വി.ഐ.പി വിമാനം കുറേസമയം ‘ഇലക്ട്രോണിക് ഗ്ലൈഡ് സ്ലോപ്’ ന് താഴെയും പറന്നു.. വിമാനം റണ്‍വേയില്‍ തൊടുന്നതിന് മുന്‍പ് പറന്നിറങ്ങുന്ന നിശ്ചിത പാതയെയാണ് ‘ഇലക്ട്രോണിക് ഗ്ലൈഡ് സ്ലോപ്’ എന്ന് പറയുന്നത്. തകരാര്‍ പരിഹരിക്കുന്നത് വരെ വിമാനം വളരെ താഴ്ന്നാണ് പറന്നത്. സംഭവത്തോട് എയര്‍ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ഈ വിവരം ഇപ്പോള്‍ പുറത്ത് വിട്ടതാരാണെന്ന് വ്യക്തമാക്കാന്‍ പത്രം തയ്യാറായില്ല. അതേസമയം, വിമാനം പ്രധാനമന്ത്രിയുമായി കുറച്ചുസമയം താഴ്ന്ന് വട്ടമിട്ടുപറന്നതായി പൈലറ്റുമാര്‍ പറഞ്ഞതായി പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു പൈലറ്റ്‌ പറഞ്ഞു. വി.വി.ഐ.പി വിമാനങ്ങളില്‍ സാധാരണ ലാന്‍ഡിംഗ് ഗീയര്‍ വളരെ താമസിച്ചേ താഴ്ത്താറുള്ളൂ. ലാന്‍ഡിംഗ് ഗീയര്‍ താഴ്ത്തുമ്പോള്‍ വിമാനത്തിനുണ്ടാകുന്ന ശബ്ദശല്യം പരമാവധി കുറച്ച് വിമാനത്തിനുള്ളിലുള്ള വി.വി.ഐ.പിയ്ക്ക് പരമാവധി ശല്യം കുറയുന്നതിനാണ് പൈലറ്റുമാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഒരു പൈലറ്റ്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button