KeralaNews

പിഞ്ചുബാലനെ വെട്ടിയ സംഭവം: രാഷ്ട്രീയ അക്രമത്തെ കുടുംബവഴക്കാക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്ന്‍ ആരോപണം

കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയവൈരം തീര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ കയറി സിപിഎം സംഘം നടത്തിയ ആക്രമണത്തില്‍ പിഞ്ചുബാലന് പരിക്കേറ്റ സംഭവത്തില്‍ നിന്ന് തടിയൂരാന്‍ സിപിഎം ശ്രമം ശക്തമാക്കിയെന്നാരോപിച്ച് ബിജെപി രംഗത്ത്. കാക്കയങ്ങാട് ബിജെപി പ്രവര്‍ത്തകന്‍റെ ഏഴുവയസ്സ് പ്രായമുളള പിഞ്ചുബാലനെ സിപിഎം സംഘം വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവം കേസായപ്പോള്‍ പ്രതിയുടെ മാതാപിതാക്കളെ മുന്നില്‍ നിര്‍ത്തിയാണ് സിപിഎം മറുനീക്കം നടത്തുന്നത്.

വിഷയത്തില്‍ പ്രതിഷേധം വ്യാപകമാവുകയും പാര്‍ട്ടി ഒറ്റപ്പെടുകയും ചെയ്തതോടെ പ്രതിയുടെ മാതാപിതാക്കളെക്കൊണ്ട് ഇന്നലെ സിപിഎം പത്രസമ്മേളനം നടത്തിയിരുന്നു. സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കളായ ഉണ്ണികൃഷ്ണന്‍, ബിജു എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതി മനുവിന്‍റെ മാതാപിതാക്കള്‍ ഇത്തരത്തില്‍ ഒരു സംഭവമേ കാക്കയങ്ങാട് നടന്നിട്ടില്ലെന്നാണ് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

കുടുംബവഴക്കിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ബിജെപിയുടെ നിലപാട് തിരുത്തണമെന്നുമാണ് പിഞ്ചുബാലനായ കാര്‍ത്തിക്കിനെ അക്രമിച്ച സംഘത്തിലുണ്ടായിരുന്ന കുട്ടിയുടെ അമ്മാവനും കൂടിയായ മനുവിന്‍റെ പിതാവ് പി.തങ്കപ്പനും ഭാര്യ ഗീതയും പത്രസമ്മേളനത്തില്‍ പറഞ്ഞത്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തങ്കപ്പന്‍റെയും ഗീതയുയുടേയും മകളുടെ ഏഴ് വയസ്സുകാരന്‍ മകന്‍റെ കൈവെട്ടിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ വാദിച്ചു.

തന്‍റെ മകനും കേസിലെ പ്രതിയുമായ മനുവും മകള്‍ രമ്യയും തമ്മിലുണ്ടായ കുടുംബ വഴക്കിനിടയില്‍ വിറകെടുത്ത് മര്‍ദ്ദിക്കുവാന്‍ നോക്കുകയും ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് അടി ജനല്‍ചില്ലിന് കൊള്ളുകയും തൊട്ടടുത്ത് നിന്ന ഏഴ് വയസ്സുകാരനായ മകളുടെ കുട്ടിയുടെ കൈയ്യില്‍ കൊള്ളുകയും ചെയ്യുകയായിരുന്നു എന്നാണ് പത്രസമ്മേളനത്തില്‍ തങ്കപ്പന്‍ നല്‍കിയ വിശദീകരണം.

കഴിഞ്ഞ മെയ് 20 ന് രാഷ്ട്രീയ വിരോധം വെച്ച് കാര്‍ത്തിക്കിനെ അമ്മാവനും സിപിഎം പ്രവര്‍ത്തകനായ മനുവും മറ്റ് രണ്ട് സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് കാര്‍ത്തിക്കിന്‍റെ കുടുംബവും ബിജെപിയും ആരോപിക്കുനത്.

കാര്‍ത്തിക്കിന്‍റെ പിതാവും ബിജെപി പ്രവര്‍ത്തകനുമായ രാഹുലിനെ അന്വേഷിച്ച് വീട്ടിലെത്തിയ സംഘം രാഹുലിനെ കാണാത്തതിന്‍റെ ദേഷ്യത്തിനാണ് കാര്‍ത്തിക്കിനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നാണ് സംഭവത്തെക്കുറിച്ചുള്ള കാര്‍ത്തിക്കിന്‍റെ പക്ഷക്കാരുടെ വാദം.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമായ മുഴക്കുന്നില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി കാര്‍ത്തിക്കിന്‍റെ മാതാവും തങ്കപ്പന്‍റെ മകളുമായ രമ്യ മത്സരിച്ചതിന്‍റെ വൈരാഗ്യമാണ് പ്രശ്നങ്ങള്‍ക്ക് പിന്നില്‍ എന്നും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button