Kerala

കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് മുഖ്യമന്ത്രിയുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം ● കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് കെ.വിജയകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം വൈകുന്നേരം നടന്ന കൂടിക്കാഴ്ചയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയും പങ്കെടുത്തു. കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യവും ഐ.എസ് ബന്ധവും സജീവ ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. മാവോയിസ്റ്റ് പ്രശ്‌നത്തില്‍ കേരളം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. ഐ.എസ് ബന്ധവും ചര്‍ച്ചയായി. ചര്‍ച്ചകള്‍ക്ക് ശേഷം കെ.വിജയകുമാര്‍ വൈകുന്നേരം 7 ഓടെ ഡല്‍ഹിയിലേക്ക് മടങ്ങി.

മലയാളിയായ കെ.വിജയകുമാര്‍ 1975 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥനാണ്. കാട്ടുകള്ളന്‍ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനായിരുന്നു. എസ്പിജിയിലും, ജയലളിതയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പിലും 2001-ല്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിരുന്നു. സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ പദവിയിലിരിക്കെ ജോലിയില്‍നിന്നു വിരമിച്ച വിജയകുമാറിനെ 2012 ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവായി നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button