NewsInternationalEditor's Choice

പാരച്യൂട്ടില്ലാതെ ആകാശച്ചാട്ടം നടത്തി സുരക്ഷിതമായി ലാന്‍റ് ചെയ്യുന്ന ത്രസിപ്പിക്കുന്ന സാഹസികത കാണാം

സ്വന്തം പേരില്‍ 18,000-ത്തിലധികം ആകാശച്ചാട്ടങ്ങളുള്ള സ്കൈഡൈവര്‍ ലുക്ക്‌ ഐക്കിന്‍സ് ലോകത്താദ്യമായി പാരച്യൂട്ടില്ലാതെ 25,000-അടി മുകളില്‍ നിന്ന്‍ ചാടി പരിക്കുകളൊന്നും ഏല്‍ക്കാതെ ഭൂമിയില്‍ സ്ഥാപിച്ച 100-അടി വീതിയും 100-അടി നീളവുമുള്ള വലയില്‍ ലാന്‍റ് ചെയ്ത് ചരിത്രം സൃഷ്ടിച്ചു. ചാട്ടത്തിനു ശേഷം 2-മിനിറ്റോളം “ഫ്രീ ഫോള്‍” അവസ്ഥയില്‍ നിന്ന ലുക്ക്‌ കൃത്യമായ ശരീരചലനങ്ങള്‍ നടത്തി പിന്‍ഭാഗം ഭൂമിയില്‍ സ്ഥാപിച്ച വലയില്‍ പതിക്കത്തക്ക വിധമാണ് ലാന്‍റ് ചെയ്തത്.

സിമി വാലിയുടെ പ്രാന്തപ്രദേശത്തുള്ള ബിഗ്‌ സ്കൈ മൂവീ റാഞ്ചില്‍ ആയിരുന്നു വല സ്ഥാപിച്ചിരുന്നത്. ലൂക്കിനൊപ്പം മറ്റ് മൂന്ന് സ്കൈഡൈവേഴ്സ് പാരച്യൂട്ട് ധരിച്ചുകൊണ്ട് ചാടിയിരുന്നു. ഇതില്‍ ഒരാളുടെ ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. മറ്റൊരാളുടെ ബൂട്ടില്‍ ഘടിപ്പിച്ച സിലിണ്ടറില്‍ നിന്ന്‍ ഗ്രൗണ്ടില്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നവര്‍ക്ക് ലൂക്കിന്‍റെ സ്ഥാനം മനസിലാക്കാനായി പുക പുറപ്പെട്ടു കൊണ്ടിരുന്നു. ഓക്സിജന്‍ ലഭ്യമായ ഉയരത്തിന് മുമ്പ് വരെ ഒരു ഓക്സിജന്‍ കാനിസ്റ്ററിന്‍റെ സഹായം സ്വീകരിച്ച ലുക്ക്‌ അതിനു ശേഷം ആ കാനിസ്റ്റര്‍ മൂന്നാമത്തെ ആള്‍ക്ക് കൈമാറി. തുടര്‍ന്ന്‍ പാരച്യൂട്ട് ധരിച്ച മൂന്നു പേരും അത് വിടര്‍ത്തി ലൂക്കില്‍ നിന്ന്‍ പറന്നകന്നു.

തുടര്‍ന്നുള്ള ദൂരം ഒറ്റയ്ക്ക്, അതിവേഗത്തില്‍ കീഴ്പോട്ടു വന്നുകൊണ്ടിരുന്ന ലുക്ക്‌ കൃത്യമായ ഒരു ബാക്ക് ഫ്ലിപ്പോടെ ശരീരത്തിന്‍റെ പിന്‍ഭാഗം ഉപയോഗിച്ച് തന്നെ വലയില്‍ ലാന്‍റ് ചെയ്തു. കാണികളുടെ ഇടയില്‍ ശ്വാസമടക്കിപ്പിടിച്ച് ലൂക്കിന്‍റെ ചാട്ടം വീക്ഷിക്കുകയായിരുന്ന ഭാര്യ മോണിക്കയും മകന്‍ ലോഗനും ഓടിവന്ന്‍ വലയില്‍ നിന്ന്‍ ഇറങ്ങിവന്ന ലൂക്കിനെ വാരിപ്പുണര്‍ന്നു.

ലൂക്കിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന്‍റെ വീഡിയോ കാണാം:

shortlink

Post Your Comments


Back to top button