Life StyleHealth & Fitness

പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം നിറച്ചുവെച്ച് കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം

പ്ലാസ്റ്റിക് ബോട്ടിലില്‍ വെള്ളം നിറച്ചുവെച്ച് കുടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പുതിയ പഠനം. ഒരു തവണ ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികള്‍ വീണ്ടും പലതവണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പുതിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നത്. വിവിധതരം അടപ്പുകളുള്ള പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

പഠനത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ കഴുകാതെ ഒരാഴ്ച സ്ഥിരമായി ശുദ്ധജലമെടുത്ത് ഉപയോഗിച്ചു. ഒരാഴ്ചത്തെ ഉപയോഗത്തിനു ശേഷമുള്ള പരിശോധനയില്‍ ടോയ്‌ലെറ്റുകളില്‍ കാണുന്ന തരത്തിലുളള ബാക്ടീരിയകളുടെ സാന്നിധ്യം കുപ്പിയിലെ വെള്ളത്തില്‍ കണ്ടെത്താന്‍ സാധിച്ചുവെന്ന് പരീക്ഷണം നടത്തിയ ശസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഈ ബാക്ടീരിയകള്‍ മനുഷ്യശരീരത്തെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നും പഠനം സൂചിപ്പിക്കുന്നു.

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ട്രില്‍ മില്‍ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. വെള്ളം സൂക്ഷിക്കാനായി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കുന്നതാവും ശരീരത്തിന് ഏറ്റവും ഉത്തമമെന്നും പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button