NewsInternational

വൈരൂപ്യം മനസ്സിനെ ബാധിച്ചവര്‍ക്കേ ബാഹ്യസൗന്ദര്യം ഒരു പ്രശ്നമാകുന്നുള്ളൂ എന്ന്‍ തെളിയിച്ച് മാരിമാർ ക്യുറോവ

[vc_row][vc_column][vc_column_text]

ചെറിയൊരു തടസം വരുമ്പോഴേക്കും തളരുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ അങ്ങനെ ഉള്ളവർക്കല്ല ഈ ലോകം എന്ന തെളിയിക്കുകയാണ് കാലിഫോർണിയ സ്വദേശിയായ മാരിമാർ ക്യുറോവ എന്ന ഇരുപത്തിയൊന്നുകാരി. ഒറ്റനോട്ടത്തില്‍ മാരിമറിനെ കാണുന്നവരെല്ലാം വീണ്ടുമൊന്ന് അത്ഭുതത്തോടെ നോക്കും. മുഖത്തു ബാധിച്ചിരിക്കുന്ന വലിയൊരു ട്യൂമർ അവളെ എല്ലാരിൽ നിന്ന് വ്യത്യസ്തയാക്കുകയാണ്. ആ ട്യൂമർ അവളുടെ മുഖം മാറ്റിമറിച്ചു. ഒപ്പം ജീവിതവും. പക്ഷെ മാരിമാറിനെ വിരൂപി എന്ന വിളിക്കുന്നുന്നതൊന്നും ബാധിക്കാറേയില്ല. ഇന്നു വിജയകരമായി നയിക്കുന്നൊരു ബ്യൂട്ടി വ്ലോഗ് ചാനലിന്റെ അവതാരക കൂടിയാണ് അവൾ ഇപ്പോൾ. മേക്അപ് ട്യൂട്ടോറിയലുകളിലൂടെ ഇന്റർനെറ്റിൽ വൈറലാണ് മാരിമർ. സിസ്റ്റിക് ഹൈഗ്രോമാ എന്ന രോഗം മാരിമാറിനെ ചെറുപ്പത്തിൽ തന്നെ ബാധിച്ചിരുന്നു. തലയിലോ കഴുത്തിലോ മുഖത്തോ കോശങ്ങളുടെ അസാധാരണമായ വളർച്ചയുണ്ടാകുന്നതാണീ ഈ രോഗം. മാരിമറിനു കൂട്ടുകാരോടൊപ്പം ഓടിച്ചാടി നടക്കുന്നതും അവരെപ്പോലെ വാതോരാതെ വർത്തമാനം പറയുന്നതുമൊക്കെയായിരുന്നു വല്യ സ്വപ്‌നങ്ങൾ. പക്ഷെ അവൾക്ക് മറ്റുള്ളവരോട് സംസാരിക്കണമെങ്കിൽ ആംഗ്യഭാഷയുടെ സഹായം വേണമായിരുന്നു.ഓരോ ഘട്ടത്തിലും അവൾക്ക് മറ്റുള്ളവരിൽ നിന്ന് സഹതാപം മാത്രമാണ് കുട്ടികാലത്ത് ലഭിച്ചത്. പക്ഷെ വളർന്നു കഴിഞ്ഞപ്പോൾ അവൾക്ക് മനസിലായി പുറമെ കാണുന്ന സൗന്ദര്യമല്ല മനസിന്റെ ധൈര്യമാണു ഓരോരുത്തരെയും സുന്ദരികളും സുന്ദരന്മാരും ആക്കുന്നതെന്ന്. മാരിമറിന്റെ ശരീരത്തിൽ മുഖവും തലയും വലുതായതിനാൽ എണ്ണിയാലൊടുങ്ങാത്തത്ര സര്‍ജറികളാണു ചെയ്തത്. സംസാരിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല ശ്വാസം വിടുന്നതു തൊണ്ടയിലുള്ള ദ്വാരം വഴിയായിരുന്നു. ഭക്ഷണം കഴിക്കുന്നത് ട്യൂബ് വഴിയും. വലതുവശത്തെ ചെവി കേൾക്കുന്നുമുണ്ടായിരുന്നില്ല. വർഷങ്ങൾ എടുത്താണ് ട്യൂമർ ശമിപ്പിക്കാനായത്. ഒരിക്കൽ പൊതുസദസിൽ നിന്നും മുഖം മറച്ചു വെക്കാൻ ശ്രമിച്ചിരുന്ന മാരിമർ ഇപ്പോൾ മുഖം ഉയർത്തി നടക്കുന്നു. മാത്രമല്ല സൗന്ദര്യരാധകരുടെ പ്രിയപ്പെട്ട താരമാണ് ഇന്നു മാരിമർ. യൂട്യൂബിൽ മാരിമർ തന്റേതായി ഒരു മേക്അപ് വ്ലോഗ് ചാനൽ ആരംഭിച്ചു. ഇന്നതിന് ലക്ഷത്തിൽപ്പരം സബ്സ്ക്രൈബേഴ്സ് ആണുള്ളത്. പരമ്പരാഗത സൗന്ദര്യ കാഴ്ച്ചപ്പാടുകളെ തന്റെ ക്ലാസ്സിലൂടെ മാറ്റിമറിച്ചിരിക്കുകയാണ് മാരിമർ. വ്യക്തമായ സങ്കൽപ്പങ്ങൾ മാരിമറിനു സൗന്ദര്യത്തെപ്പറ്റിയുണ്ട്. നിങ്ങൾ എങ്ങനെയാണോ അതേപോലെ ഉൾക്കൊള്ളാൻ പഠിക്കുക. മറ്റുള്ളവർ എന്തുപറയുമെന്നൊന്നും നോക്കേണ്ട കാര്യമില്ല. നിങ്ങളുടെ സൗന്ദര്യം എങ്ങനെയാണോ അതിനെ മറച്ചുവെക്കാതെ കാണിക്കുകയാണു ചെയ്യേണ്ടതെന്നാണ് ഈ പെൺകുട്ടി പറയുന്നത്. നാം തന്നെയാണു നമ്മളെ പ്രോത്സാഹിപ്പിക്കേണ്ടത്. ഇതിനിടയിൽ മാരിമറിനെ പലരും തളർത്താൻ ശ്രമിച്ചിട്ടുണ്ട്. കണ്ടാൽ കുരങ്ങിനെപ്പോലെ ഇരിക്കുന്നുവെന്നും ആർക്കും നോക്കാൻ തോന്നാത്തത്ര അറപ്പുളവാക്കുന്ന മുഖമാണെന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാറില്ല ഈ മിടുക്കി. പ്രധാനമായും കണ്ണിന്റെ മേക്അപ് ആണ് മാരിമര്‍‌ കൂടുതൽ ക്ലാസുകൾ നൽകുന്നത്. തുടങ്ങുമ്പോൾ തന്റെ വ്ലോഗ് ചാനൽ ഇത്രത്തോളം പ്രചാരം നേടുമെന്നൊന്നും മാരിമർ കരുതിയിരുന്നില്ല.

[/vc_column_text][/vc_column][/vc_row]

shortlink

Related Articles

Post Your Comments

Related Articles


Back to top button