NewsGulf

ബസ് റൂട്ടുകള്‍ യാത്രക്കാരുടെ വിരല്‍ത്തുമ്പില്‍; ദുബായ് എല്ലാ അര്‍ത്ഥത്തിലും ഹൈടെക്!

ദുബായ്: ദുബായിൽ യാത്രക്കാർക്ക് ബസ് റൂട്ടുകൾ കണ്ടെത്താൻ പുതിയ സൗകര്യം. ബസ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും ഭൂപടം അടങ്ങുന്ന ബോർഡ് സ്ഥാപിച്ചു. www.rta.ae,www.dubaibuses.com എന്നീ വെബ്സൈറ്റുകളിലും ഭൂപടം ലഭ്യമാണ്. ദുബായിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ത്രിമാന രീതിയിലും ഓരോ റൂട്ടിനും വെവ്വേറെ നിറവും നൽകിയിട്ടുണ്ട്.

പ്രധാന ബസ് സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, മെട്രോ ഫീഡര്‍ സര്‍വീസുകള്‍ എന്നിവ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന രീതിയിലും ദുബായിലെ വിവിധ പ്രദേശങ്ങളുടെ പേരുകള്‍ അറബിയിലും ഇംഗ്ളീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് വിമാനത്താവളം, ഹോട്ടലുകള്‍, മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ ഒരു ലക്ഷത്തോളം പുതിയ ഭൂപടങ്ങളാണ് വിതരണം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button