KeralaNews

വിശുദ്ധ ഹജ്ജ്: വിമാനസമയങ്ങളില്‍ മാറ്റം

നെടുമ്പാശ്ശേരി: ഹജ്ജ് വിമാനസമയത്തിൽ വീണ്ടും മാറ്റം. ഫിറ്റ്നസ് ഇല്ലാത്തത്തിനാൽ ജംബോ വിമാനങ്ങളിൽ ഒന്നെത്താത്തതാണ് കാരണം. 900 പേരാണ് പുറപ്പെടാനായി ഉണ്ടായിരുന്നത്. എന്നാൽ വിമാനമില്ലാത്തത് കാരണം രണ്ട് വിമാനങ്ങളിലായി 800 പേർക്ക് മാത്രമേ പുറപ്പെടാനാകൂ. ശനിയാഴ്ച്ച മൂന്ന് വിമാനങ്ങൾ ഉണ്ടാകും.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നിനും രാത്രി എട്ടിനും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾക്ക് പകരമായി വൈകുന്നേരം 4.15ന് 450 പേരും , രാത്രി എട്ടിന് 350 തീര്‍ഥാടകരും ശനിയാഴ്ച വൈകുന്നേരം 4.15ന് 250ഉം 5.30ന് 300ഉം രാത്രി എട്ടിന് 450 തീർത്ഥാടകരും പുറപ്പെടും.

shortlink

Related Articles

Post Your Comments


Back to top button