Gulf

ഇന്ത്യന്‍ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ നിന്നും കാണാതായി

ദുബായ് : ഇന്ത്യന്‍ ഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ ദുബായില്‍ നിന്നും കാണാതായി. ആറ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്ത് വരുന്ന മുംബൈ സ്വദേശിയായ സാജിദ് പട്ടേലിനെയാണ് കാണാതായിരിക്കുന്നത്. സാജിദിനെ കാണാതായ സംഭവത്തില്‍ ദുബായ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയുമാണെന്നാണ് ഇയാള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ പ്രതിനിധി പറയുന്നത്.

ഈ മാസം നാലിനാണ് സൗദിയിലെ ബുറൈദയിലേക്ക് ഒരു ട്രക്ക് നിറയെ ചോക്കലേറ്റുമായി സാജിദ് യാത്ര തിരിക്കുന്നത്. ഈ ചോക്കലേറ്റുകള്‍ക്ക് ഒരു കോടിയോളം വിലവരും. എന്നാല്‍ ആഗസ്റ്റ് 13ന് ശേഷം ഇയാളെക്കുറിച്ച് കമ്പനിക്ക് യാതൊരു വിവരവുമില്ല. ജി.പി.എസ് രേഖകള്‍ പരിശോധിച്ചതില്‍ അവസാനം ഇയാള്‍ സൗദിയിലെ റിയാദിലെത്തിയതായി കാണിച്ചിരുന്നു. സാധനമെത്തിക്കേണ്ട ബുറൈദയില്‍ നിന്നും ഏകദേശം 450 കിലോമീറ്റര്‍ അകലെവരെ ഇയാള്‍ സഞ്ചരിച്ചതായും വിവരമുണ്ട്.

ആദ്യം വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ഗതിനിര്‍ണയ ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ചു. പിന്നാലെ ട്രക്കും കാണാതാവുകയായിരുന്നു. കാണാതായ ട്രക്കിന് 50 ലക്ഷത്തിലേറെ വിലവരുമെന്നാണ് കണക്ക്. എന്നാല്‍ ഇതുവരെയായിട്ടും ഇയാളെക്കുറിച്ച് യാതൊരു വിവരവുമില്ല. മുംബൈയിലുള്ള ബന്ധുക്കളെ ഇയാള്‍ വര്‍ഷങ്ങളായി ബന്ധപ്പെടാറില്ലെന്നും പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button