NewsIndia

സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ചു : യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചണ്ഡീഗഡ്: സ്മാര്‍ട് ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ ഫോണുമായി ബന്ധപ്പെട്ട അപകടങ്ങളും വര്‍ധിച്ചുവരികയാണ്. ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെയും മരണമടയുന്നവരുടെയും വാര്‍ത്തകള്‍ ഇന്ത്യയുടെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ ചണ്ഡീഗഡില്‍നിന്നാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദീപക് ഗോസൈന്‍ എന്ന യുവാവാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ദീപക്കിന്റെ വണ്‍ പ്ലസ് ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഭാഗ്യംകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് ദീപക് പറയുന്നു. മേശയ്ക്ക് മുകളിലായിരുന്നു ഫോണ്‍ ചാര്‍ജ് ചെയ്യാനായി വെച്ചിരുന്നത്.

ഫോണില്‍ നിന്നും അകലെയായതിനായാണ് താന്‍ രക്ഷപ്പെട്ടതെന്ന് ദീപക് പറയുന്നു. സംഭവം പുറത്തറിഞ്ഞിട്ടും കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. വണ്‍ പ്ലസ് ഫോണ്‍ വാങ്ങുന്നവര്‍ ഇക്കാര്യം ഓര്‍മയില്‍ വെക്കണമെന്നും ദീപക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button