NewsBusiness

ഗവേഷണരംഗത്ത് പുത്തൻ കുതിപ്പുമായി ഐ.എസ്.ആർ.ഒ

ന്യൂഡൽഹി: ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ കണ്ടുപിടിത്തവുമായി ഐ.എസ്.ആർ.ഒ.
റോക്കറ്റ് വിക്ഷേപണത്തിന്റെ ചിലവ് നിലവിലുള്ളതിൽ നിന്നും പത്തു മടങ്ങു കുറയ്ക്കാൻ കഴിയുന്ന പുതിയ എഞ്ചിനായ സൂപ്പർ സോണിക് കം‌ബസ്റ്റൺ റാം ജെറ്റ് ആണ് ഇന്നു പുലർച്ചെ ആറു മണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നും പരീക്ഷണാർത്ഥം വിക്ഷേപിച്ചത്.ഇതോടെ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ലോകത്തിലെ മറ്റു രണ്ടു രാഷ്ട്രങ്ങളോടൊപ്പം ഭാരതവും ചേരുകയാണ്. നിലവിൽ അമേരിക്കയും, ആസ്ട്രേലിയയും മാത്രമാണ് ഈ സാങ്കേതികവിദ്യ കരസ്ഥമാക്കിയിട്ടുള്ളത്.അഡ്വാൻസ്‌ഡ് ടെക്നോളജി വെഹിക്കിൾ (എ.റ്റി.വി) എന്നുകൂടി പേരുള്ള ഈ റോക്കറ്റിന് 3000 കിലോഗ്രാം ഭാരം വഹിക്കുവാനുള്ള ശേഷിയുണ്ട്.

സാധാരണ റോക്കറ്റ് എഞ്ചിനുകളിൽ ഓക്സിഡൈസറും, ഇന്ധനവും പ്രത്യേകമായി വഹിച്ചു കൊണ്ടാണ് എഞ്ചിന്റെ ജ്വലനം സാദ്ധ്യമാക്കുന്നത്. അതേസമയം പുതിയ എഞ്ചിനിൽ, ഇന്ധനത്തിന്റെ ജ്വലനത്തിനാവശ്യമായ ഓക്സിജൻ അന്തരീക്ഷത്തിൽ നിന്നു തന്നെയാണ് ആഗിരണം ചെയ്യുന്നത്. ഇത് റോക്കറ്റിന്റെ മൊത്തം ഭാരം കുറയ്ക്കുകയും, വാഹകശേഷി ഉയർത്തുകയും ചെയ്യുന്നു.ക്രമേണ ഈ എഞ്ചിനുകൾ, സമീപകാലത്തു വികസിപ്പിച്ച റീയൂസബിൾ ലോഞ്ച് വെഹിക്കിളുകളിൽ (ആർ.എൽ.വി) ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button