NewsIndia

2-ജി അഴിമതി പുറത്തുവന്നത് അന്താരാഷ്‌ട്ര ഗൂഡാലോചന; മന്‍മോഹന്‍ സിങ്ങ് പിന്തുണച്ചില്ല: എ രാജ

രണ്ട് വട്ടം ഇന്ത്യ ഭരിച്ച യുപിഎ ഗവണ്മെന്‍റിന്‍റെ പ്രധാനമന്ത്രി എന്ന നിലയില്‍ മന്‍മോഹന്‍ സിങ്ങ് 2-ജി അഴിമതിയുടെ സമയത്ത് തന്നെ പിന്തുണയ്ക്കാത്തത് “അനീതി” ആയിരുന്നെന്നും അതിലൂടെ മന്‍മോഹന്‍ “തെറ്റ്” ചെയ്തെന്നും മുന്‍ടെലികോം മന്ത്രി എ രാജ. 2-ജി അഴിമതിയില്‍ ഇന്ത്യന്‍ ഗവണ്മെന്‍റിനുണ്ടായ ഭീമമായ നഷ്ടത്തെപ്പറ്റിയും, അഴിമതിയുമായി ബന്ധപ്പെട്ട മറ്റു കണക്കുകളും പുറത്തു കൊണ്ടുവന്ന മുന്‍-കംപ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ഇപ്രകാരം ചെയ്തത് ഒരു അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്നും എ രാജ ആരോപിച്ചു.

അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന തന്‍റെ ആത്മകഥ “ഇന്‍ മൈ ഡിഫന്‍സ്”-ലാണ് രാജ ഈ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മന്‍മോഹന്‍ സിങ്ങിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടികെഎ നായര്‍, യുപിഎ-യുടെ സമയത്ത് ധനമന്ത്രിയും ഇപ്പോള്‍ ഇന്ത്യയുടെ പ്രസിഡന്‍റുമായ പ്രണബ് മുഖര്‍ജി എന്നിവര്‍ക്കെതിരേയും രാജ ആത്മകഥയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

അടുത്ത മാസം ആത്മകഥ പുറത്തിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അത് പുതിയൊരു തലവേദന ആയി മാറും എന്ന കാര്യം തീര്‍ച്ചയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button