IndiaNews

വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണം; ഇന്ത്യയ്ക്ക് സുപ്രധാന കരാര്‍

ബെംഗളൂരു: ഇന്ത്യ 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും.ഇന്ത്യ അമേരിക്കയില്‍ നിന്നുള്‍പ്പെടെ, 68 വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാര്‍ നേടിയെടുത്തു.ഐ.എസ്.ആര്‍.ഒയുടെ വിദേശവാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനാണ് വിവരം അറിയിച്ചത്. യു.എസിലെ കാലാവസ്ഥാ പ്രവചന സ്ഥാപനമായ പ്ലാനെറ്റ് ഐക്യുവിന്റേതാണ്‌ ഇതില്‍ 12 ഉപഗ്രഹങ്ങള്‍.

ഇന്ത്യന്‍ വിക്ഷേപണ വാഹനം ഉപയോഗിച്ച് പരീക്ഷണങ്ങള്‍, ബഹിരാകാശ ചിത്രങ്ങള്‍, സിഗ്നലുകളുടെ സംപ്രേക്ഷണം, റിമോട്ട് സെന്‍സിങ്, ഭൗമനിരീക്ഷണം, കാലാവസ്ഥാപ്രവചനം എന്നിവയുമായി ബന്ധപ്പെട്ട ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. 2500 ഉപഗ്രഹങ്ങള്‍ രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കുമെന്നും ആന്‍ട്രിക്‌സ് വക്താവ് അറിയിച്ചു.

ഐ.എസ്.ആര്‍.ഒ. കഴിഞ്ഞ 15 വര്‍ഷത്തിനിടയ്ക്ക്, പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പി.എസ്.എല്‍.വി.) ഉപയോഗിച്ച് 74 വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ബെല്‍ജിയം, ബ്രിട്ടണ്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇസ്രായേല്‍, യു.എസ്. എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് ഇങ്ങനെ വിക്ഷേപിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button