News

പെണ്‍കുട്ടിയുടെ പിന്മാറ്റം: കാമുകന്‍ ക്ലാസ്സില്‍ കയറി തലക്കടിച്ചു കൊന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂര്‍ എന്‍ജിനീയറിങ് കോളേജില്‍ വിദ്യാര്‍ഥിനിയെ മറ്റൊരു വിദ്യാര്‍ഥി ക്ലാസ്സില്‍ കയറി തലക്കടിച്ചു കൊലപ്പെടുത്തി.ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മധുരയില്‍നിന്നുള്ള മൂന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സൊണാലി ആണ് മരിച്ചത്.ട്രിച്ചി ജില്ലയിലെ പരമകുടിയില്‍നിന്നുള്ള ഉദയകുമാര്‍ രാവിലെ ക്ലാസില്‍ കയറി സൊണാലിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും കുറേക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, രണ്ടു ദിവസം മുമ്പ് ഉദയകുമാറിനെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇതേത്തുടര്‍ന്ന് സൊണാലി ഉദയകുമാറിനെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായും പറയുന്നു.

കോളേജ് കോമ്പോണ്ടില്‍ കിടന്ന വിറകുകഷണമെടുത്ത് സൊണാലിയുടെ തലയ്ക്കടിക്കുകയായിരുന്നു.തടയാന്‍ ശ്രമിച്ച അധ്യാപകനും പരിക്കേറ്റു. സൊണാലിയെ ഉടന്‍ മധുരയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉദയകുമാറിനെ പോലീസ് അറസ്റ്റുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button