KeralaNews

ഓണക്കാലത്ത് പാക്കറ്റ് പാൽ വാങ്ങുന്നവർക്ക് മുന്നറിയിപ്പ് !

കട്ടപ്പന: ഓണവിപണി ലക്ഷ്യമാക്കി രാസവസ്തുക്കള്‍ ചേര്‍ത്ത കൃത്രിമ പാക്കറ്റ് പാല്‍ കേരളത്തിലേക്ക്. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ നിന്നാണ് രാസവസ്തുക്കള്‍ ചേര്‍ത്ത പാക്കറ്റ് പാല്‍ വരുന്നത്. മില്‍മ പാക്കറ്റ് പാലിനോട് ഒറ്റനോട്ടത്തില്‍ സാദൃശ്യം തോന്നുന്ന രീതിയിൽ നിർമിച്ച ഇവ അതേ വിലയ്ക്കാണ് വിൽക്കുന്നതും. മില്‍മ പാക്കറ്റിൽ 500 മില്ലിലിറ്റര്‍ പാലുണ്ടെങ്കിൽ കൃത്രിമ പാലിൽ 450 മില്ലിമീറ്റർ പാൽ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഫിനോയില്‍, ഫോര്‍മാലിന്‍ തുടങ്ങി പെട്ടെന്ന് കേടാകാതിരിക്കാനുള്ള ലായനികൾ പാലിൽ കലർത്തുന്നതിനാൽ ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിലും ഇവ കേടാവുകയില്ല. ഓണക്കാലത്ത് പാലിന് ആവശ്യം ഉയരുന്നതോടെ യഥാര്‍ഥ പാലിനോടൊപ്പം പാൽപ്പൊടിയും ചില രാസവസ്തുക്കളും ചേർന്ന് ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചിട്ടുണ്ടന്നും മില്‍മ അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button