Life StyleFood & CookeryHealth & Fitness

”മധുര പലഹാരങ്ങൾ ആരോഗ്യകരമാണോ ?”

ഷാജി യു.എസ്

മലയാളി രുചിയുടെയും മധുരത്തിന്റെയും ആരാധകരായപ്പോൾ രോഗങ്ങളുടെ ബാഹുല്യവും അതെ നിരക്കിൽ കൂടുകയായിരുന്നു ‘കുട്ടിക്കാലം മുതൽ ഇഷ്ടമായിരുന്ന മധുരം ജീവിതത്തിലുടനീളം നമുക്ക് പ്രിയങ്കരം ആയപ്പോൾ പലഹാരക്കടകളിൽ രുചിയുടെ പുതുമ തേടിയപ്പോൾ പാരമ്പരാഗതവും ദൂഷ്യമില്ലാത്തതുമായ പലഹാരങ്ങൾ വിസ്മൃതിയിൽ ആകുകയും ,നിറവും മധുരവുമുള്ള പുതിയ പലഹാരങ്ങൾ ഇഷ്ടങ്ങളുടെ ഭാഗമാകുകയും ചെയ്തു . ബേക്കറികളിൽ മധുരത്തിനായി ഉപയോഗിക്കുന്നത് പഞ്ചസാരയേക്കാൾ പലമടങ്ങു മാരകമായ എന്നാൽ വില കുറഞ്ഞ, രാസപദാർഥങ്ങൾ ആണ് .”സോഡിയം ബ്രോമൈഡ്” എന്ന രാസ വസ്തു ബ്രഡ് പോലുള്ളവയിൽ നിരുപാധികം ചേർക്കുന്നു .കാൻസർ കാരണം ആകും എന്ന് തെളിഞ്ഞ ഈ രാസ പദാര്‍ത്ഥം വിദേശത്തു നിരോധിച്ചിട്ടുള്ളതാണ്. അന്തരിച്ച അഴിക്കോടൻ മാഷ് കേരളത്തിലെ ഒരു പ്രമുഖ ബ്രഡ് കമ്പനിയുടെ ബ്രഡിൽ പൊട്ടാസ്യം ബ്രോമൈഡ് ചേർക്കുന്നതായി പറഞ്ഞപ്പോൾ അവരുടെ വിൽപ്പനയിൽ കുറവുണ്ടായതും മാഷിനെ തങ്ങൾക്കെതിരെ പ്രചാരണം നടത്തരുത് എന്ന് അപേക്ഷിച്ചു രഹസ്യമായി അവർ സമീപിച്ചതും നമുക്കറിയാം , .പല മധുര പലഹാരങ്ങളുടെയും ആകർഷണീയതക്ക് ചേർക്കുന്ന കളറുകൾ മാരകമാണ്‌ ,ഇതു കിഡ്നി തകരാറും കരൾ രോഗവും കാൻസർ പോലും ഉണ്ടാകാനും കാരണം ആകുന്നുഇന്നത്തെ ശരാശരി മാതാപിതാക്കൾ മക്കളോടുള്ള സ്നേഹം പ്രകടമാക്കുന്നത് ബേക്കറികളിൽ നിന്നുള്ള പലഹാര പൊതികൾ അവർക്കു സമ്മാനിച്ച് കൊണ്ടാണ് .മുത്തച്ഛൻ മാരോ വല്യമ്മമാരോ തങ്ങളുടെ കൊച്ചുമക്കൾ ക്കായി പലഹാരങ്ങൾ വാങ്ങാൻ ബേക്കറികളിൽ കാത്തുനിൽക്കുന്ന കാഴ്ച എവിടെയും ഉണ്ട് .പലഹാരങ്ങളിലൂടെ മാരക രോഗങ്ങളിലേക്കുള്ള വഴിയാണ് തങ്ങൾ അവർക്കു നൽകുന്നത് എന്നറിയുന്നില്ല .

പല്ലും ,എല്ലും പോലും ദ്രവിപ്പിക്കാൻ ശക്തിയുള്ള കോള പോലുള്ളവ കീട നാശിനിയായി പോലും ഉപയോഗിക്കാൻ കഴിയും എന്ന് കണ്ടിട്ടുണ്ടല്ലോ ? ആ നിലയ്ക്ക് അത് പാനീയമാക്കുന്നതു ആരോഗ്യത്തിനു ഗുണകരമാകുമോ എന്ന് സ്വയം വിലയിരുത്താവുന്നതാണ് .മാമ്പഴത്തിന്റെയും മറ്റും ജ്യൂസുകൾ എന്ന പേരിൽ മാർക്കറ്റിൽ കിട്ടുന്ന പലതിലും മാമ്പഴത്തിന്റെ അംശം പോലും അടങ്ങിയിട്ടില്ല (സാധാരണ കമ്പനികൾ പേരും പ്രതാപവും ഇല്ലാത്തവർ ഇറക്കുന്നതിൽ ചിലപ്പോൾ കുറച്ചെങ്കിലും ചേർത്തേക്കാം) . മാമ്പഴം പോലുള്ള എന്തിന്റെ യും രാസ ഘടകത്തെ കൃതിമമായി ഉണ്ടാക്കാൻ കഴിയും .യഥാർഥ സാധനവുമായി തനിമയുള്ള പലഗുണങ്ങൾ ഈ കൃതിമ സാധനങ്ങൾ കാണിക്കുമെങ്കിലും പരമ ഗുണമായ”പ്രഭാവം” മാത്രം ആ സാധനത്തിനു ഉണ്ടായിരിക്കില്ല .അങ്ങനെ ഉണ്ടാക്കുന്നവ ശരീരത്തിന് സ്വീകരിക്കാവുന്നതോ ആരോഗ്യ പരമായി ഗുണം ഉള്ളവയോ അല്ല .ജാമുകൾ നെയ്യ്,കർപ്പൂരം തുടങ്ങി ഏതു സാധനവും ഈ വിധം സിന്തറ്റിക് ആയി വില കുറഞ്ഞ രീതിയിൽ ഉണ്ടാക്കാൻ കഴിഞ്ഞപ്പോൾഅത് ഉപയോഗിക്കുന്നവർ രോഗികളായി മാറുകയും മരുന്ന് വിൽപ്പനയുടെ യും ആശുപത്രി വ്യവസായത്തിന്റെയും സാധ്യത വർധിക്കുകയും ചെയ്തു .എല്ലാവർക്കും മരുന്ന് കൊടുക്കാൻ പറ്റുന്ന തരത്തിലുള്ള വികസനം മരുന്ന് കമ്പനികൾ നിഗൂഢ ലക്ഷ്യമിടുമ്പോൾ അതിനെ സഹായിക്കുന്നത് ഇത്തരം ഉൽപ്പന്നങ്ങളാണ്പലർക്കും വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉള്ള വാക്സിനുകൾ ഇത്തരത്തിലുള്ള ലക്ഷ്യ ത്തിലേക്കുള്ള പാത ആണോ എന്നറിയുവാൻ സാധാരണക്കാരന് മാർഗമില്ല .കൂടുതൽ വാങ്ങാൻ പറ്റുന്ന സാമ്പത്തിക ചുറ്റുപാട് ഉണ്ടാകുന്ന ആളുകൾക്ക് പലതും അത്യാവശ്യ മാക്കി മാറ്റി അവരെ എപ്പൊഴും ”കസ്റ്റമർ “ആക്കി നിർത്തുന്നവിപണി സംസ്കാരമാണ് ഇന്നുള്ളത്. അങ്ങനെ വരുമ്പോൾ തങ്ങളുടെ ആവശ്യവും ,വാങ്ങുന്നസാധനങ്ങളുടെ ഗുണവും അറിയാനുള്ള വിവേകമാണ് നമുക്കുണ്ടാകേണ്ടത്.വിലക്കുറവിനോടും ഫ്രീ ആയി ലഭിക്കുന്നതിനോടും മലയാളിക്കുള്ള അഭിനിവേശം ഉത്പാദകർക്ക് അറിയാം .അതുകൊണ്ട് ഏതു സാധനവും മാർക്കറ്റു ചെയ്യാവുന്ന നല്ലൊരു വിപണിയാണ് കേരളം . . ആധുനികലോകത്തു ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നത് രാസവസ്തുക്കൾ മധുരത്തിനും ,മണത്തിനും, രുചിക്കും വേണ്ടി ഉപയോഗിക്കുന്ന ബേക്കറി പലഹാരങ്ങളിൽ നിന്നും പാനീയങ്ങളിൽ നിന്നും ആണ് .എന്ന് തോന്നുന്നു . പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ചൂടാകുമ്പോൾ അതിൽ ”ഹൈഡ്രജൻ പെറോക്സയിഡ്” എന്ന രാസവസ്തു ഉണ്ടാകുന്നു ഇത് കോശങ്ങളിൽ ടോക്സിക് ആയി പ്രവർത്തിക്കുന്ന ഒരു കാർസി നോജൻ (കാൻസർ ഉണ്ടാകാൻ കാരണമായ രാസവസ്തുക്കളുടെ പട്ടികയിൽ പെടുന്നത് )ഉപ്പേരി കേടുകൂടാതെ ഇരിക്കുവാൻ പ്ലാസ്റ്റിക്ക് പോലും എണ്ണയിൽ അലിയിച്ചു ചേർക്കുന്നവർ ഈ കേരളത്തിൽ ഉണ്ട് .വെളിച്ചെണ്ണയിൽ വറുത്താൽ ദിവസങ്ങൾ കഴിയുമ്പോൾ രുചി വ്യത്യാസം വരുന്നതിനാൽ ഈ മേഖലയിൽ വെളിച്ചെണ്ണയ്ക്ക് പകരം ദോഷകരമായ മറ്റ്‌ എണ്ണകൾ ഉപയോഗിക്കുന്നു.ഒരുകടയിൽ പഴം ബോളി ഉണ്ടാക്കുമ്പോൾ നിരംകിട്ടാൻ തുണികൾക്കു നിറം നൽകാൻ ഉപയോഗിക്കുന്ന പൊടി മാവിലേക്കു ചേർക്കുന്നത് ഒരു വീഡിയോയിൽ കണ്ടത് ഓർമ്മിക്കുന്നു .

”ട്രാൻസ് ഫാറ്റ്”എന്ന പല പലഹാരങ്ങളിലും അടങ്ങിയിരിക്കുന്ന ഘടകം മുപ്പതോളം മാരക രോഗങ്ങൾ ഉണ്ടാക്കും എന്ന് വൈദ്യ ശാസ്ത്രം പറയുന്നു .ഇത്തരം ജങ്ക് ഫുഡ് കളിൽ ഉള്ള ഉയർന്ന കലോറി ചെറുപ്പത്തിൽ തന്നെപ്രമേഹ രോഗം ബാധിക്കുന്നതിനും പൊണ്ണത്തടി ഉണ്ടാകുന്നതിനുംകാരണം ആകുന്നു ചെറുപ്പം മുതൽ മാംസ ആഹാരങ്ങൾ ശീലിക്കുന്നവർക്കു ശരീരത്തിൽ ”ഫാറ്റ് റിസെപ്റ്ററുകൾ’കൂടുതൽ ഉണ്ടാകുകയും അതുമൂലം മാംസ ആഹാരത്തിൽ അവർക്കു പ്രത്യക താല്പര്യം ഉണ്ടാകുകയും ചെയ്യുന്നു .കുറേക്കാലം മാംസം കഴിക്കാതിരിക്കുകയും സസ്യ ആഹാരത്തിലേക്കു മാറുകയും ചെയ്‌താൽ ഈ ഫാറ്റ് റിസെപ്റ്ററുകളിൽ കുറവുവരും എന്ന് പറയപ്പെടുന്നു .കേരളത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഇറച്ചിക്കോഴി സ്ത്രീ യിലും പുരുഷനിലും ഹോർമോൺ തകരാറുകൾ ഉണ്ടാകുന്ന തിന് കാരണം ആകുന്നു കേരളത്തിൽ പതിനഞ്ചു ശതമാനം ദമ്പതികളിൽ വന്ധ്യത അനുഭവപ്പെടുന്നതിനും ഈ കോഴിയിറച്ചി കാരണം ആകുന്നുണ്ടോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നു,പെൺകുട്ടികളിൽ അമിതവണ്ണം വ്യാപകമാകുകയും ഗർഭാശയ തകരാറുകൾ വർധിക്കുകയും ചെയ്യുന്നു. .ദിവസങ്ങൾക്കുള്ളിൽ തൂക്കം വർധിപ്പിക്കുന്ന ഇറച്ചിക്കോഴിയിൽ സെല്ലുകൾ പെരുകുന്നതും .നിലതെറ്റിയ ശരീരത്തിൽ കാൻസർ സെല്ലുകൾ പെരുകുന്നതും താരതമ്യം ചെയ്തു നോക്കുക.കാൻസർ സെല്ലുകൾ ”കാലമെത്താതെയുള്ള സെല്ലുകളുടെ വാർദ്ധക്യം ”തന്നെയാണ് ,വളരെ പെട്ടെന്ന് പൂർണ്ണവളർച്ച എത്തുന്ന എന്തും പിന്നീട് എത്തുക വാർദ്ധക്യത്തിലേക്കാണ് .കാലത്തിന്റെ നിയമങ്ങളെ മറികടക്കുന്ന ഏതിലും പ്രകൃതി വൈരുധ്യങ്ങൾ ചേർത്തുവയ്ക്കുന്നു.ഒരു സാധാരണ പ്ലാവിന്റെ ആയുസും ബഡ്ഡു ചെയ്തു വേഗം കായ്‌പ്പിക്കുന്ന പ്ലാവിന്റെ ആയുസും താരതമ്യം ചെയ്യുക ,ബഡ്ഡു ചെയ്തത് വളരെ വേഗം നശിച്ചുപോകുന്നു കാണാം

എല്ലാ പലഹാരങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന മൈദ പലരോഗങ്ങൾക്കും കാരണം ആകുന്നു .”അലോക്സൻ” എന്ന കെമിക്കൽചേർത്ത് വെളുപ്പിക്കുന്ന ,മൈദ പ്രമേഹരോഗത്തിന്റെ പ്രാഥമികമായ കാരണം ആണ് .എലികളിൽ മരുന്ന് പരീക്ഷണത്തിനായി ”അലോക്സൻ കുത്തിവയ്ക്കുമ്പോൾ പാൻ ക്രിയാസിലെ കോശങ്ങൾ നശിക്കുകയും”പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നു.,മൈദയിൽ നാരുകൾ ഇല്ലാത്തതിനാൽ കുടലുകളിൽനിന്നുംപൂർണമായി നീക്കുക നമ്മുടെ ദഹന വ്യവസ്ഥക്ക് അസാധ്യ മാണ്‌ .ബേക്കറികളിൽ കേക്കുകൾ പോലുള്ളവക്ക് ചേർക്കുന്ന അമോണിയ മാരകമായ ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നു ശരീരത്തിൽ എത്തുന്ന അമോണിയ ”അമോണിയം ഹൈഡ്രോക്‌സൈഡ്- ആകുകയും സെല്ലുകൾക്കു മാരകമായ വിഷ പദാർഥമായി പ്രവർത്തിക്കുകയും ചെയ്യുന്നു,മാഗി പോലുള്ളവയിൽ ചേർക്കുന്ന രാസവസ്തുക്കളെപ്പറ്റി അടുത്തിടെ വാർത്ത വന്നിരുന്നല്ലോ ഇതൊക്കെ രോഗമല്ലാതെ മറ്റൊന്നും നൽകില്ല എന്നതിരിച്ചറിവാണു വേണ്ടത് . ചണപ്പയർ പോലുള്ളവയുടെ എണ്ണ, മിനറൽ ഓയിലുകൾ ,വിലകുറഞ്ഞ പെട്രോളി യം ബൈ പ്രോഡക്റ്റ് ആയ എണ്ണകൾ തുടങ്ങിയവയാണ് വ്യാപകമായി പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് ഇതു കൊള സ്ട്രോൾ കൂടുന്നതിനും ,ഹൃദയ, ധമനീ രോഗങ്ങൾക്കും കാരണം ആകുന്നു.”ഫാറ്റി ലിവർ” എന്ന ഇന്ന് സാധാരണമായ രോഗത്തിനും കാരണം ആകുന്നു പ്രമേഹ വർദ്ധനവിനും എണ്ണയും ഉപ്പും കാരണം ആകുന്നു ‘കേരളത്തിൽ കപ്പയും മറ്റും അതിന്റെ കട്ട് (poison) കളയാതെ അരിഞ്ഞു ചിപ്സ് ആക്കുന്നത് സാധാരണ മാണ് ഇങ്ങനെ ചെയ്യുമ്പോൾ കപ്പയിൽ അടങ്ങിയിരിക്കുന്ന സയനൈഡിന് സമാനമായ വിഷം പാൻക്രിയാസിന് തകറാറുണ്ടാക്കി പ്രമേഹം ഉണ്ടാകാൻ കാരണം ആകുന്നു .പഞ്ചസാര ദഹനത്തിന് വളരെ പ്രയാസമുള്ളതും പലആരോഗ്യ പ്രശ്നങ്ങൾക്കും കാരണം ആകുന്നതും ആണ് .പഞ്ചസാര ദഹിക്കുന്നതിന് ശരീരത്തിൽനിന്നും കാൽസ്യം ആഗിരണം ചെയ്യുന്നു .വീര്യമുള്ള ആൽക്കഹോൾ ശരീരത്തിൽ എത്തുമ്പോൾ ഉണ്ടാകുന്നതിനു സമമായ മാറ്റങ്ങളാണ് പഞ്ചസാര ശരീരത്തിൽ എത്തുമ്പോൾ ഉണ്ടാകുന്നത് .ബേക്കറികളിൽ മധുരത്തിനായി ഉപയോഗിക്കുന്നത് പഞ്ചസാരയുടെ മലമടങ്ങു മധുരമുള്ള എന്നാൽ വില കുറഞ്ഞ രാസപദാർഥങ്ങൾ ആണ്. . മധുരവും കാൻസർ രോഗവും തമ്മിലുള്ള ബന്ധം ആധുനിക വൈദ്യ ശാസ്ത്രത്തിൽ ഗവേഷണ വിഷയമാണ് കാൻസർഉള്ളവരിൽ സെല്ലുകൾ വളരെ വേഗം പെരുകുന്നതിനും മധുരംകാരണം ആകുന്നു ..പൊതുവെ ശരീരത്തിന് ഗ്ളൂക്കോസ് കൈകാര്യം ചെയ്യുന്ന ഉപാപചയ പ്രക്രിയകൾ വളരെ സങ്കീർണ്ണമാണ് .”ആൽക്കലൈൻ ”(ഇരുണ്ട പച്ചനിറമുള്ള ) ആയിട്ടുള്ള പച്ചക്കറികളും മറ്റും ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുമ്പോൾ ,അതിലെ നാരുകൾ മൂലം കുടലിലൂടെ ഭക്ഷണത്തെ നീങ്ങുന്നത് സുഗമമാകുകയുക കുടലിൽ അടിഞ്ഞ മാലിന്യങ്ങളെ നീക്കുകയും ചെയ്യുന്നു മറ്റൊന്ന് പലഹാരങ്ങളിലും ആഹാര സാധനങ്ങളിലും ആകർഷണീയതക്ക് വേണ്ടി ചേർക്കുന്ന കളറുകളാണ് .ഇവയിൽ പലതു അനുവദനീയമായില്ലാത്ത മാരകമായ രാസ പദാർഥങ്ങളാണ് .ഇവ മൂലം കരൾ വൃക്ക രോഗങ്ങൾ ഉണ്ടാകുകയുംകാൻസർ പോലും വരാനുള്ള കാരണമാകുകയും ചെയ്യുന്നു .

ഈ സാഹചര്യത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ എന്ത് കഴിച്ചു ജീവിക്കും? എന്നൊരു ചോദ്യംസ്വാഭാവികമായുണ്ടാകും ,അംഗീകാര മുദ്രകൾക്കും വിലയ്ക്കും ഒക്കെ അപ്പുറം , താരതമ്യേന നല്ല സാധനങ്ങളെ തിരഞ്ഞെടുക്കാനുള്ള കഴിവും ,ആവശ്യവും അനാവശ്യവും തിരിച്ചറിയാനുള്ള ശേഷിയും ആണ് നമുക്ക് കൈവരേണ്ടത്‌. നാവിന്റെ രുചി എക്കാലവും മനുഷ്യനെ പ്രലോഭിച്ചിട്ടുള്ള ജൈവിക ചോദനയാണ് .അതിനുവേണ്ടി എത്ര ചെലവഴിക്കാനും മടിയില്ലാത്ത ഒരു വിഭാഗം നമുക്ക് ചുറ്റുമുണ്ട് .ഭക്ഷണ വൈവിധ്യങ്ങളിലാണ് അവർ ജീവിതത്തിന്റെ രസം തേടിക്കൊണ്ടിരിക്കുന്നതു .എന്നാൽ അത് മൂലം മാരകമായ രോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത് എങ്കിൽ അക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യം അമൂല്യമാണ് എന്ന് മനസിലാക്കി അതിനു വേണ്ടിയുള്ള കരുതലും വിവേകവുംപാലിക്കുക ,അതിനു വേണ്ടി ചില തിരഞ്ഞെടുക്കലുകൾ ആവശ്യമായി വരുന്നു .ജീവിതചിട്ടകൾ ആവശ്യമായി വരുന്നു .പകിട്ടുകുറവുള്ള പഴമയുടെ വഴികൾ തന്നെ നാം തേടേണ്ടതില്ല എങ്കിലും ജീവിതത്തിന്റെ സ്വാഭാവികതയിൽ രോഗങ്ങൾ വളരെ കുറവാണ് എന്ന് നമുക്ക് കാണാം .ഭക്ഷ്യ യോഗ്യമല്ലാത്ത.വിചിത്രവും വിരുദ്ധവും ആയ ആഹാരങ്ങളുടെ കൃതിമത്വങ്ങളിൽ കുടുങ്ങി നാളെ മാറാരോഗിയായി മാറാതിരിക്കാൻ ശ്രദ്ധിക്കുകതന്നെ വേണം ;

shortlink

Related Articles

Post Your Comments

Related Articles


Back to top button