Technology

അടിമുടി പുതുമകളുള്ള ഇസഡ് ടുവുമായി സാംസങ്ങ്

കൊച്ചി: പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് ഇസഡ് ടു വിപണിയിൽ. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും മാറി ടിസണ്‍ എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇസഡ് ടുവിന്റെ പ്രവര്‍ത്തനം. ഈ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ 4ജി ഫോണാണിത്. 4590 രൂപയാണ് വില. കറുപ്പ്, വൈന്‍ റെഡ്, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഇസഡ് ടു ലഭ്യമാകും.

എല്‍‌ഇഡി ഫ്ലാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍ ക്യാമറ, പോയിന്റ് 3 മെഗാപിക്സല്‍ വിജി‌എ മുന്‍ ക്യാമറ, 128 ജിബി വരെ കൂട്ടാവുന്ന 8 ജിബി ഇന്റേണല്‍ മെമ്മറി, 1500 എം‌എ‌എച്ച് ബാറ്ററി, വൈഫൈ, ബ്ലൂടൂത്ത് എന്നിവയാണ് പ്രത്യേകതകൾ. എച്ച് ഡി വീഡിയോ കോളിങ്, കൂടാതെ സെക്കന്റില്‍ 150 മെഗാബൈറ്റ് വേഗത്തില്‍ ഡൌണ്‍ലോഡിങ്, സെക്കന്റില്‍ 50 മെഗാബൈറ്റ് വേഗത്തില്‍ അപ്‌ലോഡിങ്, 12 ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ എന്നിവയും ലഭ്യമാകും. ബൈക്ക് യാത്രികര്‍ക്ക് തുണയാകുന്ന എസ് ബൈക്ക് മോഡ്, പെന്‍‌ഡ്രൈവ് ഫോണില്‍ തുറക്കാന്‍ യുഎസ്ബി ഒടിജി പിന്തുണ എന്നിവയും ഇസഡ് ടുവിന്റെ സവിശേഷതകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button