YouthLife Style

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് സത്യമോ ?

ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നത് എല്ലാവരും പറയുന്ന കാര്യമാണ്, എന്നാല്‍ ഗവേഷകരുടെ പുതിയ കണ്ടെത്തല്‍ പ്രകാരം ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നതിനെക്കുറിച്ച് പുതിയ പഠനങ്ങളാണ് പുറത്ത് വരുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തില്‍ വീണെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നാണ് യുഎസിലെ ഹാമില്‍ടണ്‍ കോളേജിലെ ഗവേഷകരുടെ കണ്ടെത്തല്‍.

ഒരു കൂട്ടം യുവാക്കളെ ഫോട്ടോകള്‍ കാണിച്ച ശേഷം അവരുടെ തലച്ചോറിലെ നീക്കങ്ങള്‍ വിലയിരുത്തിയാണ് ഗവേഷകരുടെ പ്രണയ ഗവേഷണം. ഒരാളെ ആദ്യമായി കാണുമ്പോള്‍ തോന്നുന്ന ആകര്‍ഷണമല്ല രണ്ടാം തവണ കാണുമ്പോഴുണ്ടാകുന്നതെന്ന് വ്യക്തം. കാഴ്ചകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് ആകര്‍ഷണത്തിന്റെ അളവിലും മാറ്റമുണ്ടാകുന്നു. മൂന്നാമത്തെ കാഴ്ചയില്‍ ആകര്‍ഷണം ഏറ്റവും ഉയരത്തിലെത്തുന്നു നാലാം തവണ അത് ശക്തമായ അടിത്തറയിലേക്ക് നീങ്ങാനുള്ള സാധ്യത കാണിക്കുന്നു. തലച്ചോറുമായി ബന്ധിപ്പിച്ച മോണിറ്ററില്‍ വ്യത്യാസം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. ആദ്യ കാഴ്ചയില്‍ ആകര്‍ഷണം തോന്നാത്തവരോട് പിന്നീടുള്ള കണ്ടുമുട്ടലില്‍ ഇഷ്ടം തോന്നുന്നതും സാധാരണമാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button