Kerala

പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് എം.വി ജയരാജന്‍

കണ്ണൂര്‍ : പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം നേതാവ് എം.വി ജയരാജന്‍. ആര്‍എസ്എസിന്റെ അക്രമങ്ങള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടിയെടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായതെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി. പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതാണ് കണ്ണൂരിലെ അക്രമങ്ങള്‍ അവസാനിക്കാത്തതിന് കാരണമെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

ആര്‍എസ്എസിന്റെ അക്രമങ്ങള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടിയെടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണം. ക്രിമിനലുകളെ ക്രിമിനലുകളായിത്തന്നെ കാണാന്‍ പോലീസ് തയ്യാറാകാത്തത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു. ഇത് അവസാനിപ്പിക്കണമെന്ന് എംവി ജയരാജന്‍ പറഞ്ഞു. കോട്ടയം പൊയിലില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ജില്ലയില്‍ അഞ്ചിടത്ത് സ്‌ഫോടനമുണ്ടായി. കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇതിനെല്ലാം കാരണം ആര്‍എസ്എസാണെന്ന് പൊലീസ് തിരിച്ചറിയണം. അതിനനുസരിച്ച് കുറ്റവാളികളെ അടിച്ചമര്‍ത്താന്‍ പൊലീസ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത് രണ്ടാം തവണയാണ് കണ്ണൂരിലെ സിപിഐഎം നേതാക്കള്‍ പൊലീസിനെതിരേ പരസ്യമായി രംഗത്തുവരുന്നത്. മുമ്പ് പയ്യന്നൂര്‍ കൊലപാതക വിഷയവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ സിപിഐഎം നേതൃത്വം പ്രതിഷേധമുയര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശനമുയരുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button