NewsHealth & Fitness

പഴങ്ങളും മറ്റും വാങ്ങുമ്പോള്‍ ഉള്ള സ്റ്റിക്കറില്‍ കാണപ്പെടുന്ന വിവിധ നമ്പറുകള്‍ സൂചിപ്പിക്കുന്നതെന്തൊക്കെ?

പല ഭക്ഷണവസ്തുക്കൾ വാങ്ങുമ്പോഴും അതിൽ സ്റ്റിക്കർ കാണാറുണ്ട്. പ്രത്യേകിച്ച്‌ ആപ്പിള്‍, കിവി പോലുള്ള ഭക്ഷണവസ്തുക്കളിലാണ് സാധാരണ ഇത്തരം സ്റ്റിക്കറുകൾ കാണുന്നത്. എന്നാൽ നമ്മളിൽ പലർക്കും ഇത്തരം സ്റ്റിക്കറുകള്‍ നല്‍കുന്ന മുന്നറിയിപ്പുകളെക്കുറിച്ച്‌ അറിയില്ല.ഇത് നിയമപരമായ മുന്നറിയിപ്പാണ് .ഇത്തരം സ്റ്റിക്കറുകളും ഇവയിലെ എഴുത്തുകളുമെല്ലാം ഭക്ഷണവസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള അറിവാണ് നല്‍കുന്നത്. എന്നാല്‍ ഇതെക്കുറിച്ചറിയാത്ത സാധാരണക്കാര്‍ സ്റ്റിക്കര്‍ പലപ്പോഴും വില കൂടിയ വസ്തുക്കളുടെ അടയാളമാണെന്നാണ് തെറ്റിദ്ധരിക്കുന്നത്.

സ്റ്റിക്കറുകളില്‍ തന്നെ പല നമ്പറുകളും ഉണ്ടായിരിക്കും.ചിലതില്‍ അഞ്ചക്കളുണ്ടാകും, ആദ്യ അക്കം 9ആയിരിക്കും . ചിലതില്‍ നാലക്കങ്ങളുണ്ടാകും, 4 വച്ചു തുടങ്ങുന്നത്. ചിലതില്‍ അഞ്ചക്കങ്ങളുണ്ടാകും, 8 വച്ചു തുടങ്ങുന്നത്.9 വച്ചു തുടങ്ങുന്നവ താരതമ്യേന ശുദ്ധമാണെന്നു പറയാം. അതായത് ഓര്‍ഗാനിക്. രാസവസ്തുക്കളും രാസവളങ്ങളുമൊന്നും ഉപയോഗിയ്ക്കാത്തവ.ഇവയ്ക്കു രുചി കൂടും, ഗുണം കൂടും, പാര്‍ശ്വഫലങ്ങള്‍ പാടെ ഇല്ലെന്നുതന്നെ പറയാം.കുക്കുമ്പർ , ആപ്പിള്‍, ക്യാപ്സിക്കം എന്നിവയിലെല്ലാം ഈ നമ്പർ കാണാം. ഇതില്ലാത്തവയും ലഭ്യമാണ്.

3 അല്ലെങ്കില്‍ 4 നമ്പറിൽ തുടങ്ങുന്ന സ്റ്റിക്കറുകളാണ് ഭക്ഷണവസ്തുക്കളില്‍ ഒട്ടിച്ചിരിയ്ക്കുന്നതെങ്കില്‍ ഇവ പരമ്പരാഗത കൃഷിരീതിയില്‍, അഥവാ കണ്‍വെന്‍ഷണല്‍ രീതിയില്‍, എന്നാല്‍ വളരാന്‍ വേണ്ടി കെമിക്കലുകള്‍ ഉപയോഗിച്ചുണ്ടാക്കിയവയാണെന്ന് മനസിലാക്കാം..സവാള, മധുരക്കിഴങ്ങ്, ക്യാബേജ്, അവോക്കാഡോ എന്നിവ ഈ ഗണത്തിൽ പെടുന്നവയാണ്.8 എന്ന നമ്പറിൽ തുടങ്ങുന്നവ എല്ലാ തരം കെമിക്കല്‍ ദൂഷ്യങ്ങളുമുള്ളവയാണ് . ഇവ ആരോഗ്യത്തിന് ഏറെ ദോഷകരവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button