NewsGulf

ദുബായിൽ മണലിടിഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു

ദുബായ് : ഡൗൺടൗണിൽ മണലിടിഞ്ഞ് വീണ് മലയാളി യുവാവ് മരിച്ചു. ഇന്നലെ(ശനി) രാവിലെ പത്തിനായിരുന്നു അപകടം. കെട്ടിട നിർമാണ സ്ഥലത്ത് ജോലി ചെയ്യുമ്പോൾ കുഴിയിലേയ്ക്ക് വീണുപോയ ഇയാളുടെ മേൽ മണലിടിഞ്ഞ് വീഴുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.​ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് മരിച്ചത്. ​ ​മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Post Your Comments


Back to top button