NewsIndia

ബലാത്സംഗ കേസില്‍ ആള്‍ദൈവം അറസ്റ്റില്‍

ചെന്നൈ : ബുദ്ധിമാന്ദ്യം ചികിത്സിച്ചു ഭേദമാക്കാമെന്നു പറഞ്ഞു പത്തൊമ്പതുകാരിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍. കഴിഞ്ഞദിവസം വയറുവേദനയെത്തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായതു വ്യക്തമായത്. തുടര്‍ന്നു പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വിഴുപുരത്തെ മേല്‍മലയാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴാണ് ആള്‍ദൈവമെന്ന വണ്ണം കാര്‍ത്തികേയന്‍ എന്നയാള്‍ പെണ്‍കുട്ടിയെ കണ്ടത്. ഒപ്പം മാതാവുമുണ്ടായിരുന്നു. ബുദ്ധിമാന്ദ്യത്തിനു താന്‍ ചികിത്സിക്കുന്നുണ്ടെന്നും മകളുടെ ബുദ്ധി സാധാരണനിലയിലാക്കാമെന്നും ഇയാള്‍ പറയുകയായിരുന്നു. ഇവിടെയടുത്തുള്ള ഒരു ലോഡ്ജില്‍ ഇയാള്‍ മുറിയെടുത്തു പല രോഗങ്ങള്‍ക്കും ചികിത്സിച്ചിരുന്നു.
കുറച്ചുമാസം മുമ്പു പെണ്‍കുട്ടിയുമായി വരാന്‍ ഇയാള്‍ മാതാവിനോടു നിര്‍ദേശിക്കുകയായിരുന്നു. മുറിയിലെത്തിയപ്പോള്‍ പൂജാസാധനങ്ങള്‍ വാങ്ങാന്‍ മാതാവിനെ പറഞ്ഞുവിടുകയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനു ശേഷം ഇവരുടെ വീട്ടിലും ഇയാള്‍ സന്ദര്‍ശനം നടത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button