KeralaNewsIndia

രാഹുല്‍ ഗാന്ധിയെ സല്‍ക്കരിച്ചത് കടം വാങ്ങി; ദളിത് കുടുംബം

ലക്നൗ: തങ്ങളുടെ വീട്ടില്‍ വിരുന്നിനെത്തിയ രാഹുല്‍ ഗാന്ധിക്ക് ഭക്ഷണം തയ്യാറാക്കിയത് കടം വാങ്ങിയാണെന്ന് ദളിത് കുടുംബം. ഉത്തര്‍പ്രദേശിലെ മവു ജില്ലയിലെ സ്വാമിനാഥനും കുടുംബവുമാണ് തങ്ങളുടെ പ്രിയനേതാവിനെ സ്വീകരിക്കാന്‍ ആഹാരസാധനങ്ങള്‍ കടംവാങ്ങിയത്. ഭക്ഷണം തയ്യാറാക്കാനായി പച്ചക്കറിയും റൊട്ടി ഉണ്ടാക്കാനുളള മാവും തങ്ങള്‍ കടംവാങ്ങിയതാണെന്ന് ഇവര്‍ പറയുന്നു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗുലാംനബി ആസാദും രാഹുലിനൊപ്പം ഉണ്ടായിരുന്നു.ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹായാത്രയുടെ ഭാഗമായാണ് രാഹുല്‍ സ്വാമിനാഥന്റെ വീട്ടിലെത്തിയത്.തങ്ങള്‍ കടം വാങ്ങിയാണ് ഭക്ഷണം തയ്യാറാക്കിയതെന്നും ഈ കടം ഉടന്‍ തന്നെ തിരിച്ചു നല്‍കുമെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button