Health & Fitness

തുളസിയും മഞ്ഞളും ചേര്‍ത്ത് കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍..

തുളസിയിലും മഞ്ഞളിലും ഒട്ടേറെ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നറിയാം. പല രോഗത്തിനും ഈ ചേരുവ ഉപയോഗിക്കുന്നുണ്ട്. പെട്ടെന്നുള്ള പനി, ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്ക് ഇവ കൊണ്ടുണ്ടാക്കിയ നാട്ടുവൈദ്യങ്ങള്‍ നല്ലതാണ്. ആരോഗ്യത്തിന് ഉത്തമമാണ് ഇവ രണ്ടും.

മഞ്ഞള്‍ ചേര്‍ത്ത തുളസി വെള്ളം കുടിച്ചിട്ടുണ്ടോ? ഈ പാനീയം ഒട്ടേറെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളേയും തടയാന്‍ ഇത് സഹായിക്കും. തുളസിവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കുടിക്കണം. കുറച്ചു വെള്ളത്തില്‍ അല്‍പം തുളസിയിലകളും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു തിളപ്പിയ്ക്കുക. ആരോഗ്യ ഗുണങ്ങള്‍ അറിയൂ..

1.കൊളസ്‌ട്രോള്‍
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും.

2.ക്യാന്‍സര്‍
ക്യാന്‍സര്‍ തടയാനും ഈ പാനീയം നല്ലതാണ്.

3.അലര്‍ജികള്‍
രക്തം ശുദ്ധീകരിച്ച് ചര്‍മത്തിലുണ്ടാകുന്ന അലര്‍ജികള്‍ തടയാനും ഇവ സഹായിക്കും.

4.ചുമ
ചുമയ്ക്കുള്ള നല്ല പ്രതിവിധിയാണ് ഈ പാനീയം.

5.കിഡ്‌നി
കിഡ്‌നിയിലെ വിഷാംശം നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു.

6.ആസ്തമ
ആസ്തമയുള്ളവര്‍ ഈ പാനീയം എന്നും കുടിച്ചുനോക്കൂ…

7.നാഡിവ്യൂഹം
നാഡികളെ ശാന്തമാക്കി സ്‌ട്രെസില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും.

8.അസിഡിറ്റി
അസിഡിറ്റിയുള്ളവര്‍ക്കും ഈ പാനീയം കുടിക്കാവുന്നതാണ്.

9.വായ്പ്പുണ്ണ്
തുളസി വെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ വായ്പ്പുണ്ണ് മാറികിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button