KeralaNews

സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ഫാന്‍സ്‌ അസോസിയേഷന്‍ മെംബര്‍: ഷാഫി പറമ്പില്‍ എം.എല്‍.എ.

തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ. നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫാന്‍സ് അസോസിയേഷന്‍ മെമ്പറാണെന്ന് അദ്ദേഹം ആരോപിച്ചു.

രാവിലെ സഭയില്‍ അടിയന്തര പ്രമേയത്തിന് ഷാഫി പറമ്പില്‍ അനുമതി തേടിയിരുന്നു. പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങുകയും നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിയുകയും ചെയ്തു. ഈ അവസരത്തിലാണ് പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടതും സ്പീക്കര്‍ മുഖ്യമന്ത്രിയുടെ ഫാന്‍സ് അസോസിയേഷന്‍ മെമ്പറാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button