CricketSports

അശ്വിനെപോലൊരു താരം ടീമിലുള്ളത് ഏതൊരു ടീമിനും കരുത്താണെന്ന് വിരാട് കോഹ്ലി

കാണ്‍പൂര്‍: ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെക്കുറിച്ച് വിരാട് കോഹ്ലിക്ക് ചിലത് പറയാനുണ്ട്. മോശം അഭിപ്രായമല്ലെന്ന് മാത്രം. അശ്വിന്‍ ഇന്ത്യയുടെ ഭാഗ്യ താരമാണെന്ന് വിരാട് പറയുന്നു. അശ്വിനെപോലൊരു താരം ടീമിലുള്ളത് ഏതൊരു ടീമിനും കരുത്താണെന്നും കോഹ്ലി വ്യക്തമാക്കി.

കണ്‍പൂരില്‍ നടന്ന ടെസ്റ്റില്‍ എതിരാളികളെ തോല്‍പ്പിച്ചത് അശ്വിന്റെ മിടുക്കാണെന്ന് പറയാം. പൊരുതിക്കളിച്ച കിവികളെ അവസാന ദിവസം ഏറിഞ്ഞിട്ടത് അശ്വിന്‍ തന്നെയാണ്. ലോകത്തെ ഏതൊരു പിച്ചിലും മികച്ച നിയന്ത്രണത്തില്‍ പന്തെറിയുന്ന അശ്വിനെപോലൊരു ബൗളര്‍ തന്റെ ടീമിന്റെ ഭാഗ്യമാണ്. അശ്വിന്റെ ഓരോ പന്തുകളും വ്യത്യസ്ത രീതിയിലായിരിക്കും. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത വിധമാണത്.

ബൗളിങ്ങ് ആക്ഷനില്‍ അശ്വിന്‍ ഇടയ്ക്ക് വരുത്തുന്ന മാറ്റങ്ങള്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് വെല്ലുവിളിയാകാറുണ്ട്. ഇന്ത്യക്കായി അതിവേഗം 200 വിക്കറ്റുകള്‍ വീഴ്ത്തിയതിന്റെ റെക്കോര്‍ഡും ഒന്നാം ടെസ്റ്റില്‍ അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ന്യൂസിലാന്‍ഡ് താരം കെയ്ന്‍ വില്യംസണെ 2 ഇന്നിങ്ങ്സുകളിലും വിക്കറ്റിന് മുന്നില്‍ കുടുക്കിയതും ഇന്ത്യയുടെ ഈ ഭാഗ്യതാരമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button