Kerala

അവതാരകയെ അപമാനിക്കാന്‍ ശ്രമിച്ചു, പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പരിപാടിക്കിടെ അവതാരകയെ അപമാനിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍. പോലീസിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിനയകുമാരന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെടുത്തത്.

കൊലത്തു നടത്തിയ കൊക്കൂണ്‍ അന്തര്‍ദേശീയ സെമിനാറിലായിരുന്നു സംഭവം നടന്നത്. അവതാരകയായ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയെയാണ് അപമാനിച്ചത്. കൊല്ലത്തെ നക്ഷത്ര ഹോട്ടലിലാണ് സെമിനാര്‍ നടന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന മുതിര്‍ പോലീസ് ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി വാക്കാല്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിനയകുമാരനെ സംഭവസ്ഥലത്തുനിന്ന് പറഞ്ഞുവിട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ മകളായിരുന്നു അവതാരക. മൊഴിയില്‍ പെണ്‍കുട്ടി ഉറച്ചുനിന്നതോടെയാണ് സസ്‌പെന്‍ഷനില്‍ കാര്യങ്ങള്‍ എത്തിയത്. അഞ്ചാലുമ്മൂട് പോലീസ് വിനയകുമാരനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button